#SmokingCessation | പുകവലി നിർത്താനായുള്ള ചികിത്സ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

#SmokingCessation | പുകവലി നിർത്താനായുള്ള ചികിത്സ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്
Jul 12, 2024 03:18 PM | By VIPIN P V

ദോഹ: (gccnews.in) പുകവലി അവസാനിപ്പിക്കാൻ ചികിത്സ തേടുന്നവരിൽ കൂടുതൽ പേരും പുകവലി ഉപേക്ഷിക്കുന്നതായി പഠനം.

പുകവലി ഒരു ശീലമാണെന്നും അത് ഉപേക്ഷിക്കാൻ സാധ്യമെല്ലെന്നും വിശ്വസിച്ചു പുകവലി തുടരുന്നവർക്ക് അതവസാനിപ്പിക്കാൻ പ്രചോദനം നൽകുന്നതാണ് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ്റെ (പിഎച്ച്സിസി) അടുത്തിടെ നടത്തിയ ഈ പഠനം.

പുകവലി നിർത്തുന്നവർക്കായി ഖത്തറിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിലെ സന്ദർശകരിൽ 63.5% പേരും ഈ ശീലം വിജയകരമായി ഉപേക്ഷിച്ചതായിപഠനം വ്യക്തമാക്കുന്നു.

പുകവലി നിർത്താനുള്ള ചികിത്സ നൽകുന്ന ക്ലിനിക്കിൽ എത്തി പുകവലി ഉപേക്ഷിച്ചവരിൽ 23.3% പേർ പുകവലി നിർത്താനുള്ള ചികിത്സ പൂർത്തിയാക്കി ആറുമാസത്തിനുള്ളിൽ വീണ്ടും പുകവലി പുനരാരംഭിച്ചതായി പഠനം ചൂണ്ടിക്കാട്ടി.

പുകവലി നിർത്തുന്നതിൽ വ്യക്തികളുടെ വിദ്യാഭ്യസവും അവരുടെ രാജ്യവും പ്രധാന ഘടകമാണെന്നും പഠനം വ്യക്തമാക്കുന്നു.

42 മാസം പുകവലി നിർത്താനുള്ള പരിശീലനത്തിൽ തുടർച്ചയായി പങ്കെടുത്തവരിൽ 45.8% പേർക്കും പുകവലി പൂർണമായും ഉപേക്ഷിക്കാൻ സാധിച്ചതായും പഠനത്തിൽ വ്യക്തമാക്കുന്നു. പിഎച്ച്‌സിസിയിലെ പുകവലി നിർത്തൽ സേവനങ്ങൾ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ഫലപ്രദമാണെന്ന് പഠനം കണ്ടെത്തി.

പിഎച്ച്സിസിയിലെ പുകവലി നിർത്തൽ ക്ലിനിക്കുകളിൽ പങ്കെടുക്കുന്നവരിൽ നിന്ന് റാൻഡം സാമ്പിളിലൂടെ തിരഞ്ഞെടുത്ത 490 പേരിൽ പഠനം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.

സർവേയിൽ പങ്കെടുത്തവരിൽ 43 ശതമാനം പേരും 30 നും 39 നും ഇടയിൽ പ്രായമുള്ളവരും 28 ശതമാനം 40-49 ഇടയിൽ പ്രായമുള്ളവരും ആയിരുന്നു. പങ്കെടുത്തവരിൽ ഭൂരിഭാഗവും പുരുഷന്മാരും പത്ത് വർഷത്തിലധികം പുകവലി ചരിത്രവും ഉള്ളവരുമയിരുന്നു.

പുകയില ഉപയോഗം വിജയകരമായി ഉപേക്ഷിക്കാൻ വ്യക്തികളെ സഹായിക്കുന്നതിന് ഫലപ്രദമായ കൗൺസിലിങ്ങും മരുന്നുകളും ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പുകവലി വിരുദ്ധ ക്ലിനിക്കുകളിൽ ലഭ്യമാണ്.

#Study #reports #smokingcessation #treatment #effective

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories