#DateSeason | ഒമാനിലെങ്ങും ഈത്തപ്പഴ മധുരം

#DateSeason | ഒമാനിലെങ്ങും ഈത്തപ്പഴ മധുരം
Jul 12, 2024 05:07 PM | By VIPIN P V

മസ്‌കത്ത്: (gccnews.in) ഒമാനില്‍ ഇത് ഈത്തപ്പഴ വിളവെടുപ്പ് കാലം. ഒമാനി ഈത്തപ്പഴങ്ങളിലെ രാജാവാണ് അല്‍ ഖുനൈസി. ജൂലൈ ആരംഭത്തോടെ ഖുനൈസി ഈത്തപ്പനയില്‍ നിന്ന് പഴം വിളവെടുപ്പ് തുടങ്ങി.

രാജ്യത്തിന്റെ എല്ലാ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ഈ ഈത്തപ്പന വളരുന്നുണ്ട്. ഒമാനി ഫാമുകളിലെ പൊതുവായ ഇനം കൂടിയാണിത്. മധുരമൂറും രുചിയാണ് ഈ ഈത്തപ്പഴത്തെ വ്യത്യസ്തമാക്കുന്നത്.

ഈത്തപ്പഴം തേന്‍ നിര്‍മിക്കുന്നതിന് കര്‍ഷകര്‍ ഖുനൈസി ഉപയോഗിക്കുന്നു. ഖുനൈസിയേക്കാള്‍ സന്തോഷകരമായത് മറ്റൊന്നുമില്ല എന്ന ചൊല്ല് തന്നെ സ്വദേശികള്‍ക്കിടയിലുണ്ട്. ഈ ഈത്തപ്പഴത്തിന്റെ പ്രാധാന്യമാണിത് കാണിക്കുന്നത്.

എല്ലാ വിലായതുകളിലുമായി 4.40 ലക്ഷം ഖുനൈസി ഈത്തപ്പനകളുണ്ട്. ഒരു പനയില്‍ നിന്ന് ശരാശരി 46.58 കിലോ ഈത്തപ്പഴം ലഭിക്കും. ഖുനൈസി ഇനത്തിന്റെ രാജ്യത്തെ ശരാശരി ഉത്പാദനം 20,000 ടണ്‍ ആണ്.

രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉത്പാദനത്തിന്റെ 5.69 ശതമാനം വരുമിത്. ഫെബ്രുവരിയിലാണ് പൂവിടല്‍ ആരംഭിക്കുന്നത്. ജൂലൈ ആദ്യത്തില്‍ വിളവെടുപ്പ് തുടങ്ങാം.

മറ്റ് ദ്രാവകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഈ പഴത്തിന്റെ 86 ശതമാനം വരും ഇതിലടങ്ങിയ ഗ്ലൂക്കോസ്. 3.6 ശതമാനം പ്രോട്ടീനും 0.56 ശതമാനം കൊഴുപ്പും 4.58 ശതമാനം പെക്ടിന്‍ എന്ന നാരും അടങ്ങിയിട്ടുണ്ട്.

പൊട്ടാഷ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, സോഡിയം തുടങ്ങിയ പ്രധാന ധാതുക്കളും അടങ്ങിയിട്ടുണ്ട്. ചുവന്ന നിറമാണ് ഈ പഴത്തെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തെ ഒന്നാം വിളയാണ് ഈത്തപ്പഴം.

ഈത്തപ്പനകളുടെ എണ്ണപ്പെരുക്കവും വ്യാപനവും സംയോജിത കൃഷി പരിസ്ഥിതി സംവിധാനവും പരിഗണിച്ചാണിത്. നൂറ്റാണ്ടുകളായി ഒമാനി ജീവിതത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.

ഈത്തപ്പനകളില്‍ നിന്നുള്ള സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി നേട്ടങ്ങള്‍ പരമാവധിയാക്കാന്‍ സുല്‍ത്താനേറ്റ് വലിയ ശ്രമം നടത്തുന്നു.

മറ്റ് പഴം ഇനങ്ങളുടെ 82.6 ശതമാനം പ്രദേശം ഈത്തപ്പന പ്രതിനിധാനം ചെയ്യുന്നുണ്ട്. രാജ്യത്ത് 250ലേറെ ഇനം ഈത്തപ്പനകളുണ്ട്. ഗുണമേന്മ, ഉപഭോഗ രീതി, ഉത്പാദനക്ഷമത, വാര്‍ഷിക വളര്‍ച്ചാ നിരക്ക്, രോഗപ്രതിരോധം തുടങ്ങിയവയില്‍ ഓരോ ഇനവും വ്യത്യസ്തത പുലര്‍ത്തുന്നു.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ലോകത്തെ പ്രശസ്ത ഈത്തപ്പഴ ഇനങ്ങളുമായി ഒമാനി ഇനങ്ങളെ താരതമ്യം ചെയ്യാവുന്നതാണ്.

ചില ഇനങ്ങള്‍ക്ക് പേരുകേട്ടതാണ് രാജ്യത്തെ ഓരോ ഗവര്‍ണറേറ്റുകളും. ഒമാനി മാര്‍ക്കറ്റുകളില്‍ അല്‍ റതബ് എന്ന ഫ്രഷ് ഒമാനി ഈത്തപ്പഴത്തിന്റെ വില്‍പ്പനയും വാങ്ങലും ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്.

മഞ്ഞയും ചുവപ്പും ഈത്തപ്പഴങ്ങളുണ്ട്. ഗുണമേന്മയിലും രുചിയിലും ഈ വ്യത്യാസം കാണാനാകും. വിപണിയില്‍ ഇതിന് ആവശ്യക്കാരേറെയാണ്.

#Dates #sweet #everywhere #Oman

Next TV

Related Stories
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
#rapecase | പീഡന കേസ്,  സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

Nov 19, 2024 08:12 PM

#rapecase | പീഡന കേസ്, സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം...

Read More >>
#save | അപ്രതീക്ഷിത വേലിയേറ്റം, കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങി യുവാക്കൾ, രക്ഷകാരായി  സമീപവാസികള്‍

Nov 19, 2024 03:20 PM

#save | അപ്രതീക്ഷിത വേലിയേറ്റം, കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങി യുവാക്കൾ, രക്ഷകാരായി സമീപവാസികള്‍

അപ്രതീക്ഷിത വേലിയേറ്റത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കളെയാണ്...

Read More >>
#Arrest | 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരർ പിടിയിൽ

Nov 19, 2024 02:56 PM

#Arrest | 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരർ പിടിയിൽ

ലഹരികളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി വ്യത്യസ്തതരം ലഹരികൾ ഇവരിൽ നിന്നും...

Read More >>
Top Stories










News Roundup