കുവൈത്ത് സിറ്റി: (gccnews.in) താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് പരിശോധന തുടരുന്നു.
കഴിഞ്ഞ ദിവസം മഹ്ബൂലയിൽ ശക്തമായ പരിശോധന നടന്നു. റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷനും പ്രത്യേക സുരക്ഷ സേനയുടെ ജനറൽ അഡ്മിനിസ്ട്രേഷനുമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
നിരവധി പേർ ഇവിടെ നിന്നും പിടിയിലായി. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
നടപടികൾക്ക് ശേഷം ഇവരെ കുവൈത്തിൽനിന്ന് നാടുകടത്തും. താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ജൂണിൽ അവസാനിച്ചതോടെ ശക്തമായ പരിശോധനകളാണ് രാജ്യത്ത് നടന്നുവരുന്നത്.
അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ തുടരുവാന്‍ അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.
#Violation #residence #rules #Several #people #arrested #Kuwait