#highestrent | അജ്മാനിലും ഷാർജയിലും വാടകനിരക്കിൽ കുതിപ്പ്; ഒരു മുറി ഫ്ലാറ്റിന് 30,000 ദിർഹം

#highestrent | അജ്മാനിലും ഷാർജയിലും വാടകനിരക്കിൽ കുതിപ്പ്; ഒരു മുറി ഫ്ലാറ്റിന് 30,000 ദിർഹം
Jul 15, 2024 11:41 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com)വാടകവീടു തേടി അജ്മാൻ, ഷാർജ എമിറേറ്റുകളിലേക്ക് ദുബായിലുള്ളവരുടെ തിരക്ക് കൂടിയതോടെ വാടക നിരക്കിൽ കുതിപ്പ്. രണ്ട് എമിറേറ്റിലും കഴിഞ്ഞ വർഷത്തേക്കാൾ 20% ആണ് വാടക വർധന.

വാടകവീട് തേടിയെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയാണ് നിരക്ക് ഉയരാൻ കാരണം.വാടകയിനത്തിൽ വർഷാവർഷം വർധനയുണ്ട്.

മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന കരാമ, ദെയ്റ, ഖിസൈസ്, സിലിക്കൺ ഒയാസിസ്, ഗ്രാൻസ്, ഗാർഡൻസ് തുടങ്ങി എല്ലായിടത്തും വാടക കൂടി.

ഒരു മുറി ഫ്ലാറ്റിന്റെ കുറഞ്ഞ വാടക വർഷം 60,000 ദിർഹത്തിന് മുകളിലെത്തി. ഇതോടെയാണ്, ആളുകൾ കുറഞ്ഞ ചെലവിൽ താമസയിടം തേടി ഷാർജ, അജ്മാൻ എമിറേറ്റുകളിലേക്ക് നീങ്ങിയത്.

കഴിഞ്ഞ വർഷം ഒരു മുറി ഫ്ലാറ്റിന് ശരാശരി 24000 ദിർഹമുണ്ടായിരുന്ന ഷാർജയിൽ ഇപ്പോൾ 30000 – 36000 ദിർഹമാണ്. പ്രധാന കേന്ദ്രങ്ങളിൽ ഇത് 50000 ദിർഹം വരെ ഉയർന്നു.

ചെറു യൂണിറ്റുകൾ പൂർണമായും ബുക്ക് ചെയ്തു കഴിഞ്ഞു. 2, 3 മുറി ഫ്ലാറ്റുകളാണ് ഇനി ബാക്കിയുള്ളത്. 2 മുറി ഫ്ലാറ്റുകളുടെ വാടകയും കുത്തനെ ഉയർന്നു.

55000 – 60000 ദിർഹമാണ് ശരാശരി വാടക. ഷാർജ അൽ നാഹ്ദയ്ക്കാണ് ഡിമാൻഡ് കൂടുതൽ. ദുബായിലേക്ക് എളുപ്പം എത്താമെന്നതും മെട്രോ, ബസ് സ്റ്റേഷൻ എന്നിവ അടുത്തുള്ളതുമാണ് അൽനഹ്ദ ഇഷ്ടപ്പെടാൻ കാരണം.

ഷാർജയിൽ 3 വർഷത്തേക്കു വാടക വർധിക്കില്ലെന്നതും പ്രവാസികളെ ആകർഷിക്കുന്നു. രാജ്യത്തേക്കു കൂടുതൽ പേർ വരുന്നതാണ് വാടക വർധനയ്ക്കു പ്രധാന കാരണം. ജനസംഖ്യ കൂടുന്നതോടെ പാർപ്പിട ആവശ്യങ്ങളും വർധിക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ദുബായിലെ വാടകയിൽ 30% വർധനയുണ്ട്. ശരാശരി പ്രവാസി കുടുംബത്തെ സംബന്ധിച്ചു ഈ ചെലവ് ഭീമമാണ്.

#sharjah #records #highest #surge #rents

Next TV

Related Stories
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
Top Stories