#residencevisa | യുഎഇ റസിഡൻസ് വീസ, ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

#residencevisa | യുഎഇ റസിഡൻസ് വീസ, ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ
Jul 15, 2024 12:00 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com)യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു.

14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20 ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ.എമിറേറ്റ്സ് ഐഡി റജിസ്ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിർഹം ഈടാക്കും.

പരമാവധി 1000 ദിർഹമാണ് ഈ ഇനത്തിൽ പിഴ ചുമത്തുക. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്പോർട്ട് നടപടികൾ പിആർഒ നിർവഹിക്കുക, കമ്പനി ഇ–ദിർഹം കാർഡ് ഉപയോഗിച്ച് പുറത്തുള്ളവരുടെ ഇടപാട് നടത്തുക,

ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആർഒ കാർഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ. ഐപിസി സിസ്റ്റം ദുരുപയോഗം ചെയ്യുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക,

ജീവനക്കാരുമായി സഹകരിക്കാതിരിക്കുക, ഇടപാടുകൾക്ക് ആവശ്യമായ ഫീസ് അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 5000 ദിർഹം വീതം പിഴ ഈടാക്കും.

നൽകിയ അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ 100 ദിർഹം പിഴ ഈടാക്കും. എന്നാൽ മനഃപൂർവം തെറ്റായ വിവരം നൽകിയാൽ 3000 ദിർഹമാണ് പിഴ. പ്രവർത്തിക്കാത്ത സ്ഥാപനത്തിലേക്ക് എൻട്രി പെർമിറ്റോ വീസയോ എടുത്താൽ പിഴ 20,000 ദിർഹം.

#up #dhs #20000 #fine #for #violations #id #cards #residence #visas #uae

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup

//Truevisionall