#murdercase | ബഹ്റൈനിൽ മലയാളിയെ വധിച്ച പ്രതിക്ക് ജീവപര്യന്തം; കൊലപാതകം കവർച്ചയ്ക്കിടെ

#murdercase | ബഹ്റൈനിൽ മലയാളിയെ വധിച്ച പ്രതിക്ക് ജീവപര്യന്തം; കൊലപാതകം കവർച്ചയ്ക്കിടെ
Jul 15, 2024 01:47 PM | By Susmitha Surendran

മനാമ : (gcc.truevisionnews.com)  കോൾഡ് സ്റ്റോർ നടത്തിപ്പുകാരനായ മലയാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന ബഹ്‌റൈൻ പൗരന് ബഹ്‌റൈൻ ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

വിധിക്കെതിരെ പ്രതി അപ്പീൽ നൽകി. കഴിഞ്ഞ ജനുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. ബഹ്‌റൈനിലെ റിഫാ ഹാജിയത്തിൽ കോൾഡ് സ്റ്റോറിൽ സാധനം വാങ്ങാനെത്തിയ പ്രതി പണം നൽകാതെ കടന്നു കളയാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച കെ. എം. ബഷീറിനെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതി കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴിയും പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്. കടയിൽ എത്തിയ പ്രതി സിഗരറ്റ് വാങ്ങി പണം നൽകാതെ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ബഷീർ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ചെയ്തു.

ഇതിനിടെ പ്രതി ബഷീറിനെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയുടെ പിൻവശം ശക്തമായി ഇടിച്ചതിന് പിന്നാലെ ബഷീർ ബോധരഹിതനായി.

ഉടൻ തന്നെ ബിഡിഎഫ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരന്റെ മൊഴി പ്രകാരം പ്രതി സ്ഥിരം ഉപഭോക്താവും പ്രശ്നക്കാരനുമാണ്.

സംഭവദിവസം കടയിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിച്ച് ഇയാൾ പോയതായും സഹോദരൻ പറഞ്ഞു. കടയ്ക്ക് സമീപത്തെ ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റി ക്യാമറയിൽ പ്രതി ഇരയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

#Accused #who #killed #Malayali #bahrain #gets #life #imprisonment #Murder #during #robbery

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories










News Roundup






Entertainment News