#retirement | സൗദിയിൽ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തുന്ന നിയമത്തിന് അംഗീകാരം

 #retirement  | സൗദിയിൽ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തുന്ന നിയമത്തിന് അംഗീകാരം
Jul 17, 2024 02:53 PM | By ADITHYA. NP

ജിദ്ദ :(gcc.truevisionnews.com)പങ്കാളിത്ത പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികളുടെ പരമാവധി വിരമിക്കല്‍ പ്രായം 65 വയസ്സായി ഉയര്‍ത്തുന്ന ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) നിയമത്തിന് അംഗീകാരം.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇക്കാര്യം അംഗീകരിച്ചത്.

60 വയസ്സ് തികയുമ്പോള്‍ ജീവനക്കാരനെ അനിവാര്യമായും വിരമിക്കലിന് റഫര്‍ ചെയ്യുമെന്നും എന്നാൽ മന്ത്രിസഭാ തീരുമാന പ്രകാരം സേവനം 65 വയസ്സ് വരെ നീട്ടാവുന്നതാണെന്നും സിവില്‍ റിട്ടയര്‍മെന്റ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 അനുശാസിച്ചിരുന്നു.

മന്ത്രിമാര്‍, ജഡ്ജിമാര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ 65 വയസ്സിനു ശേഷവും രാജകല്‍പന പ്രകാരം സേവന കാലയളവ് നീട്ടാമെന്നും ആര്‍ട്ടിക്കിള്‍ 15 അനുശാസിച്ചിരുന്നു.

ഇക്കാര്യമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. റിട്ടയര്‍മെന്റ് നിയമം പരിഷ്‌കരിക്കാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമത്തില്‍ സര്‍വീസ് കാലയളവുകള്‍ക്കനുസരിച്ച് നേരത്തെയും വൈകിയും വിരമിക്കാന്‍ ജീവനക്കാരന് തന്നെ തീരുമാനിക്കാം.

സിവില്‍ റിട്ടയര്‍മെന്റ് നിയമത്തിലോ ഗോസിയിലോ മുമ്പ് അംഗമല്ലാത്ത, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രാണ് പുതിയ നിയമം ബാധകമാവുക.

പുതിയ നിയമം അനുസരിച്ച് പങ്കാളിത്ത പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ റിട്ടയര്‍മെന്റ് പ്രായം 58 മുതല്‍ 65 വയസ്സ് വരെയായിരിക്കും. നിലവില്‍ ഇത് 60 വയസ്സാണ്.

സ്വയം വിരമിക്കൽ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് 25 മുതല്‍ 30 വരെ വര്‍ഷം പെന്‍ഷന്‍ വരിസംഖ്യ അടച്ചിരിക്കണം. നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍ വരിസംഖ്യ അടക്കുന്നവര്‍ക്ക് നിലവിലെ സിവില്‍ റിട്ടയര്‍മെന്റ്, ഗോസി നിയമങ്ങളായിരിക്കും തുടര്‍ന്നും ബാധകം.

#saudi #arabia #raises #retirement #age #to #65

Next TV

Related Stories
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
Top Stories

News Roundup