---
title: "#hightemperature | സിമൂം കാറ്റ്; ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടും; ജാഗ്രതാ നിർദേശം"
english_title: "#hightemperature #for #next #14days #qatar #meteorological #department #heatwave"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220768/hightemperature-for-next-14days-qatar-meteorological-department-heatwave"
published_at: "2024-07-17T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697da3ddb3d1_charegerr.jpg"
keywords: []
---

# #hightemperature | സിമൂം കാറ്റ്; ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടും; ജാഗ്രതാ നിർദേശം

> **Lead Summary:** **ദോഹ :[**ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. സിമൂം കാറ്റിന്റെ വരവാണ് ചൂട് ഉയരാന്‍ കാരണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ.അറബിയിൽ ചൂടുള്ള വരണ്ട കാറ്റിനെ സിമൂം എന്നാണ് സാധാരണ വിളിക്കുന്നത്.

## Article Content

**ദോഹ :[**ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. സിമൂം കാറ്റിന്റെ വരവാണ് ചൂട് ഉയരാന്‍ കാരണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ.അറബിയിൽ ചൂടുള്ള വരണ്ട കാറ്റിനെ സിമൂം എന്നാണ് സാധാരണ വിളിക്കുന്നത്.

അര്‍ധ രാത്രി വരെ ഈ കാറ്റ് ഉണ്ടാകാനിടയുണ്ട്. തീരപ്രദേശങ്ങളില്‍ ഇതോടൊപ്പം ഹ്യുമിഡിറ്റിയും കൂടും. ചെറിയ രീതിയില്‍ ഫോഗ് രൂപപ്പെടാനും സാധ്യതയുണ്ട്.

ജൂലൈ 29 വരെ ചൂടു കാറ്റ് തുടരും. ഇക്കാലയളവില്‍ സൂര്യതാപത്തിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം ഏൽക്കാതിരിക്കാൻ ആളുകൾ മുൻകരുതൽ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220768/hightemperature-for-next-14days-qatar-meteorological-department-heatwave)