റിയാദ് :(gcc.truevisionnews.com)അൽ ഉലയിൽ പ്രാദേശീക ഉൽപ്പന്നങ്ങളുടെ വിപണനവുമായി ഒരു വാരം നീളുന്ന സമ്മർഫ്രൂട്ട് സീസണിന് തുടക്കമായി. അൽ ഉല റോയൽ കമ്മീഷൻ ജൂലൈ 24 വരെ മാൻഷിയ പ്ലാസയിൽ സംഘടിപ്പിക്കുന്ന വേനൽക്കാല പഴ വിപണിയിൽ പ്രാദേശിക കർഷകർ ഉൽപ്പാദിപ്പിക്കുന്ന വ്യത്യസ്ത പഴവർഗ്ഗങ്ങളും മറ്റ് വിള ഉൽപ്പന്നങ്ങളും ലഭ്യമാകും.
കർഷകർക്കും ചെറുകിട കച്ചവട സ്ഥാപന ഉടമകൾക്കും പിന്തുണ നൽകാനും ജൈവ പഴങ്ങൾക്കും മറ്റ് ഉൽപന്നങ്ങൾക്കുമുള്ള സ്ഥിരവിപണി ആവശ്യകത വർധിപ്പിക്കാനും അൽ ഉല സീസണൽ ഗുഡ്സ് പ്രോജക്റ്റ് ലക്ഷ്യമിടുന്നു,
കാർഷിക സമൂഹത്തിനകത്തും പുറത്തും സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ഇതിലൂടെ പുതിയ അവസരങ്ങൾ നൽകും.ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള മാമ്പഴം, മുന്തിരി, അത്തിപ്പഴം, ഈന്തപ്പഴം, മധുരനാരങ്ങ, കമ്പിളിനാരങ്ങ പഴങ്ങൾ, അതുപോലെ ഔഷധ, സൗന്ദര്യവർദ്ധക ഉപയോഗങ്ങൾക്ക് വളരെ വിലമതിക്കുന്ന ഒരു പരമ്പരാഗത സസ്യമായ ഗംഅറബിക് എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട അൽഉലയുടെ ഫാമുകളുടെ കാലാനുസൃതമായ വിപണിയെ ശാക്തീകരിക്കാനാണ് ഫ്രൂട്ട് സീസൺ ശ്രമിക്കുന്നത്.
അൽഉലയിലെ സമൂഹത്തിന്റെയും കാർഷിക ജീവിതത്തിന്റെയും പ്രധാന കേന്ദ്രമായ മൻഷിയ മാർക്കറ്റ്, പരമ്പരാഗത വിള സീസണുകൾ കഴിഞ്ഞാലും സാമ്പത്തിക ക്രയ വിക്രിയകൾക്ക് കൈത്താങ്ങു പകർരുന്ന വിധം പിന്നെയും പുതിയ പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ആതിഥേയത്വം വഹിക്കും.
ഈ പ്രദേശത്തെ വിളകളുടെ വൈവിധ്യവും പ്രസിദ്ധമായ പ്രാദേശിക വിഭവങ്ങളിൽ പുതിയ ഉൽപന്നങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രദർശിപ്പിക്കുന്ന, വാർഷിക കാർഷിക പരിപാടികളിലേക്ക് അത്തരത്തിൽ സന്ദർശകരെ ആകർഷിക്കുന്നു.
സാമ്പത്തിക മേഖലയിൽ സുസ്ഥിരതയും ആർജ്ജവത്വവും വർധിപ്പിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളുമായി യോജിച്ചുകൊണ്ട് അൽഉലയുടെ കർഷക സമൂഹവും പ്രാദേശിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മനോഭാവം വളർത്തിയെടുക്കാൻ ഈ പദ്ധതി സഹായിക്കുന്നു.
പ്രോജക്റ്റിൽ നാല് വാർഷിക മേളകളാണ് നടത്തുന്നത് ആദ്യത്തേത് വേനൽക്കാല പഴ ഉൽപന്നങ്ങൾ ജൂലൈ 17 മുതൽ 24 വരെ, രണ്ടാമത്തേത് ഒക്ടോബർ പകുതി മുതൽ നവംബർ പകുതി വരെ, മൂന്നാമത്തേത് ഗം അറബിക് നവംബറിൽ, നാലാമത്തേത് സിട്രസ് പഴങ്ങൾ ഒമ്പത് ദിവസത്തേക്ക് 2025 ജനുവരി ആദ്യം ആരംഭിക്കുന്നു.
#summer #fruit #season #begins #alula