---
title: "#death | മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ അന്തരിച്ചു "
english_title: "#malayali #hajj #pilgrim #passed #away #mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220809/malayali-hajj-pilgrim-passed-away-mecca"
published_at: "2024-07-17T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697f776c661d_gcc.jpg"
keywords: []
---

# #death | മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ അന്തരിച്ചു 

> **Lead Summary:** **മക്ക: **കേരള ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ ഹജ്ജ്​ കർമത്തിനെത്തിയ മലയാളി തീർഥാടകൻ അന്തരിച്ചു.

## Article Content

**മക്ക: **കേരള ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ ഹജ്ജ്​ കർമത്തിനെത്തിയ മലയാളി തീർഥാടകൻ അന്തരിച്ചു.

ഹജ്ജ്​ നിർവഹിച്ച ശേഷം​ രോഗബാധിതനായി മക്കയിലെ നൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം ആലുവ പാനായിക്കുളം സ്വദേശി മടത്തുംപടി പേരേ തെറ്റയിൽ അബ്​ദുൽ ഖാദർ (79) ആണ്​ മരിച്ചത്​.

ഭാര്യയോടും മക്കളോടുമൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ഭാര്യയും മക്കളും അടങ്ങുന്ന സംഘം മദീന സന്ദർശനം കഴിഞ്ഞ് ബുധനാഴ്​ച (ഇന്ന്​) നാട്ടിലെത്തിയിരുന്നു.

ഭാര്യ: ആയിഷ, മക്കൾ: മുഹമ്മദ്‌, അഡ്വ. ഇബ്രാഹിം, ഫാത്തിമ, ഖദീജ ബീവി, ഡോ. സഫിയത്ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220809/malayali-hajj-pilgrim-passed-away-mecca)