#death | യുഎഇയിൽനിന്ന് കോടികളുടെ സമ്മാനം വാങ്ങിയ റിയാലിറ്റി ഷോ ജേതാവ് മരുഭൂമിയില്‍ വഴിതെറ്റി വെള്ളം കിട്ടാതെ മരിച്ചു

#death | യുഎഇയിൽനിന്ന് കോടികളുടെ സമ്മാനം വാങ്ങിയ റിയാലിറ്റി ഷോ ജേതാവ് മരുഭൂമിയില്‍ വഴിതെറ്റി വെള്ളം കിട്ടാതെ മരിച്ചു
Jul 19, 2024 03:07 PM | By VIPIN P V

സന്‍ആ(യമൻ): (gccnews.in) പതിനാറു കൊല്ലം മുമ്പ് യുഎഇയിൽ നടന്ന മില്യന്‍സ് പൊയറ്റ് മത്സരത്തിൽ വിജയിയായി കോടികൾ സമ്മാനമായി വാങ്ങിയ പ്രമുഖ യമനി കവി ആമിര്‍ ബിന്‍ അംറ് ബല്‍ഉബൈദ് മരുഭൂമിയിൽ വഴി തെറ്റി വെള്ളം കിട്ടാതെ മരിച്ചു.

തെക്കുകിഴക്കന്‍ യമനിലെ ശബ്‌വ ഗവര്‍ണറേറ്റിലെ മരുഭൂമിയിൽ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. ഹദര്‍മൗത്തില്‍ നിന്ന് ശബ്‌വയിലേക്ക് മടങ്ങുന്നതിനിടെ ശബ്‌വയിലെ അര്‍മാ ജില്ലയിലെ അല്‍അഖ്‌ല മരുഭൂമിയിൽ വഴി തെറ്റുകയായിരുന്നു.

സ്വദേശമായ ശബ്‌വയില്‍ നിന്ന് ഹദര്‍മൗത്തിലേക്ക് പോയ ആമിര്‍ ബല്‍ഉബൈദ് മൂന്നു ദിവസം മുമ്പാണ് ശബ്‌വയിലേക്ക് മടങ്ങിയത്.

എന്നാൽ മടക്കയാത്രയില്‍ അര്‍മായില്‍ വഴിതെറ്റി. രണ്ടു ദിവസം മുമ്പ് ആമിര്‍ ബല്‍ഉബൈദുമായുള്ള ഫോണ്‍ ബന്ധം മുറിയുകയും ചെയ്തു. തിരച്ചിലിൽ മൊബൈൽ ഫോണും ബാഗും മരുഭൂമിയിൽനിന്ന് കണ്ടെത്തി.

വൈകാതെ മരിച്ച നിലയിൽ ആമിറിനെയും കണ്ടെത്തുകയായിരുന്നു. മേഖലയിലെ ഗോത്ര വർഗക്കാരാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.

ആമിർ ബൽ ഉബൈദിന്റെ മരണവാർത്ത പുറത്തെത്തിയതോടെ ശബ്‌വ ഗവർണറേറ്റിലെ ജനങ്ങളിൽ ദുഃഖം പടർന്നുവെന്ന് യമനിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വന്തം ജീവിതാനുഭവങ്ങളും ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ സാംസ്കാരിക-സാഹിത്യ പാരമ്പര്യം വിളിച്ചുപറയുന്ന കവിതകളിലൂടെ വലിയ അംഗീകാരമാണ് ആമിർ ബൽ ഉബൈദ് നേടിയത്.

2008ലെ മില്യന്‍സ് പൊയറ്റ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ആമിര്‍ ബല്‍ഉബൈദ് പ്രശസ്തനായത്. മത്സരത്തില്‍ വിജയിച്ചതോടെ യുഎഇയിലേക്ക് മാറിയ ആമിര്‍ ബല്‍ഉബൈദ് 2021-ൽ യമനിലേക്ക് തന്നെ തിരിച്ചെത്തി.

കിഴക്കൻ യെമനിലെ മരുഭൂമിയിലെ റോഡുകളിൽ വഴി തെറ്റി വെള്ളം കിട്ടാതെ ആളുകൾ മരിക്കുന്നത് നിത്യസംഭവമാണ്. രണ്ട് ദിവസം മുമ്പ് മാരിബ് ഗവർണറേറ്റിലെ മരുഭൂമിയിൽ, അബ്ദുല്ല മുബാറക് അൽ-ഉബൈദിയെ ദാഹിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

#winner #realityshow #received #prize #crores #UAE #lost #desert #died #due#lack #water

Next TV

Related Stories
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

Apr 21, 2025 04:28 PM

കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

ഇതിൽ വൈദ്യ സഹായം, പ്രസവാവധി, മതപരമായ കടമകൾ, വ്യക്തിപരമായ അത്യാവശ്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്നു. വിദേശത്തെ ചികിത്സയ്ക്ക് പോകുമ്പോൾ...

Read More >>
നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

Apr 21, 2025 01:28 PM

നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

നിയമലംഘനങ്ങളുടെ ഗൗരവവും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം...

Read More >>
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
Top Stories










News Roundup