#death | പ്രവാസി സാമൂഹിക പ്രവർത്തക മോളി ഷാജി അന്തരിച്ചു

#death | പ്രവാസി സാമൂഹിക പ്രവർത്തക മോളി ഷാജി അന്തരിച്ചു
Jul 19, 2024 08:14 PM | By VIPIN P V

മസ്കറ്റ്: (gccnews.in) മസ്‌കറ്റിലെ സാമൂഹ്യ പ്രവർത്തകയും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു.

ഒമാനിലെ സാമൂഹിക സേവന രംഗത്ത് കാലങ്ങളായി നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു മോളി ഷാജി.

ഭർത്താവ് ഷാജി സെബാസ്റ്റ്യാനൊപ്പം പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായി ഇടപെട്ടു വന്നിരുന്നു.

ഒമാനിലെ ഇന്ത്യൻ സാമൂഹ്യ സേവന രംഗത്തും, സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലും മോളി ഷാജി സജീവമായിരുന്നു.

സാധുവായ രേഖകളില്ലാത്ത പ്രവാസികൾക്ക് ഒമാൻ ഗവൺമൻ്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ അവസരങ്ങളിൽ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചു കൊണ്ട് നടത്തിയ വളണ്ടിയർ പ്രവർത്തനങ്ങളിൽ മോളി ഷാജി വഹിച്ച നേതൃത്വപരമായ പങ്ക് ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖബാധിതയായി നാട്ടിൽ ചികിത്സയിലായിരുന്നു.

മാനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ ഷാജി സെബാസ്റ്റിൻറെ ഭാര്യയാണ്. ജൂലി, ഷീജ എന്നിവർ മക്കളാണ്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ് അന്തരിച്ച മോളി ഷാജി. സംസ്കാരം പിന്നീട് നടക്കും.

#Expatriate #socialactivist #MollyShaji #passedaway

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup

//Truevisionall