#tourismindustry | 80 പുതിയ പരിപാടികൾ; ടൂറിസം രംഗത്ത് പുത്തൻ നേട്ടത്തിന് ഖത്തർ

#tourismindustry | 80 പുതിയ പരിപാടികൾ; ടൂറിസം രംഗത്ത് പുത്തൻ നേട്ടത്തിന് ഖത്തർ
Jul 19, 2024 09:41 PM | By VIPIN P V

ദോഹ: (gccnews.in) വിനോദസഞ്ചാര മേഖലയിൽ ഖത്തർ മികച്ച ഈ വർഷം മികച്ച നേട്ടം കരസ്ഥമാക്കിയതായി കണക്കുകൾ. ഈ വർഷം ആദ്യ നാല് മാസങ്ങളിൽ രാജ്യം 2 ദശലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്.

ഇത് 2023 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 35% വർധനവാണ്. ഈ വർഷം പൂർത്തിയാകുന്നതോടെ കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയ സഞ്ചാരികളേക്കാൾ അഞ്ചുലക്ഷം സഞ്ചാരികൾ കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4.5 ദശലക്ഷം ആളുകൾ ഖത്തർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയ സന്ദർശകരുടെ എണ്ണം നാല് ദശലക്ഷമായിരുന്നു. ഈ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഖത്തർ ടൂറിസം ഈ വർഷം 80 പുതിയ പരിപാടികൾ പ്രഖ്യാപിച്ചു.

ഇത് സന്ദർശകർക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ പ്രദാനം ചെയ്യുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. 2023 ൽ, വിനോദസഞ്ചാര വരുമാനം 31% വർധിച്ച് 81.2 ബില്യൻ റിയാലിലെത്തി, ഇത് രാജ്യത്തിന്‍റെ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 10.3% ആണ്.

ഈ മികച്ച പ്രകടനം 2024 ൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ 2024 ഇക്കണോമിക് ഇംപാക്റ്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ ട്രാവൽ ആൻഡ് ടൂറിസം മേഖല ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് 90.8 ബില്യൻ റിയാൽ സംഭാവന ചെയ്യും.

ഇത് രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 11.3% ആണ്. 2030 ഓടെ ഈ മേഖലയുടെ സംഭാവന 12% വരെ ഉയർത്താനും പ്രതിവർഷം 6 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനുമുള്ള രാജ്യത്തിന്‍റെ ദീർഘകാല ലക്ഷ്യങ്ങൾ ഈ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നു.

#new #programs #Qatar #new #achievement #field #tourism

Next TV

Related Stories
സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

Mar 20, 2025 08:44 PM

സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ...

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Mar 20, 2025 08:39 PM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

30 വർഷത്തോളമായി ബിഎംഡബ്ല്യു കമ്പനിയുടെ സൗദിയിലെ സ്‌പെയർ പാർട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. പരേതരായ ബിച്ചാമ്മദും കദീസയുമാണ്...

Read More >>
ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

Mar 20, 2025 04:50 PM

ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

പെരുന്നാൾ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ്...

Read More >>
ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

Mar 20, 2025 02:35 PM

ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തുടർച്ചയായ അഞ്ചാം വർഷവും ജിദ്ദ കോർണിഷ് സർക്യൂട്ട്...

Read More >>
ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

Mar 20, 2025 01:48 PM

ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25%...

Read More >>
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

Mar 20, 2025 01:00 PM

ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​തേ ദി​വ​സം​ത​ന്നെ, അ​താ​യ​ത്, ശ​നി​യാ​ഴ്ച റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​മെ​ന്നും മാ​ർ​ച്ച് 30നു​ത​ന്നെ...

Read More >>