#AbuDhabiPolice | റെ​ഡ് സി​​ഗ്ന​ൽ അ​വ​​ഗ​ണി​ച്ചു; അ​പ​ക​ട വി​ഡി​യോ പ​ങ്കു​വെ​ച്ച് പൊ​ലീ​സ്

#AbuDhabiPolice | റെ​ഡ് സി​​ഗ്ന​ൽ അ​വ​​ഗ​ണി​ച്ചു; അ​പ​ക​ട വി​ഡി​യോ പ​ങ്കു​വെ​ച്ച് പൊ​ലീ​സ്
Jul 20, 2024 03:33 PM | By VIPIN P V

അ​ബൂ​ദ​ബി: (gccnews.in) റെ​ഡ് സി​​ഗ്ന​ൽ അ​വ​​ഗ​ണി​ച്ച് ഡ്രൈ​വ​ർ വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ വി​ഡി​യോ പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്.

​ങ്ഷ​നി​ലെ​ത്തി​യ എ​സ്.​യു​വി വാ​ഹ​നം റെ​ഡ് സി​​ഗ്ന​ൽ മ​റി​ക​ട​ന്ന് മു​ന്നോ​ട്ടെ​ടു​ത്തി​നെ​തു​ട​ർ​ന്ന് എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യേ​റ്റ് വാ​ഹ​നം ര​ണ്ടു​ത​വ​ണ മ​ല​ക്കം മ​റി​ഞ്ഞ​ശേ​ഷ​മാ​ണ് നി​ന്ന​ത്. റെ​ഡ് സി​​ഗ്ന​ൽ ലം​ഘി​ക്കു​ന്ന​ത് 1000 ദി​ർ​ഹം പി​ഴ​യും 12 ബ്ലാ​ക്ക് പോ​യ​ന്‍റും വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

വാ​ഹ​നം വി​ട്ടു​കി​ട്ടു​ന്ന​തി​ന് അ​മ്പ​തി​നാ​യി​രം ദി​ർ​ഹം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​ന​കം ഈ ​പി​ഴ കെ​ട്ടി​യി​ല്ലെ​ങ്കി​ൽ വാ​ഹ​നം ലേ​ലം ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ശ്ര​ദ്ധ​മാ​യും അ​ല​ക്ഷ്യ​മാ​യു​മു​ള്ള ഡ്രൈ​വി​ങ്ങി​ന് 800 ദി​ർ​ഹം പി​ഴ​യും നാ​ല്​ ബ്ലാ​ക്ക് പോ​യ​ന്‍റും ല​ഭി​ക്കും. ക​വ​ല​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തു​മ്പോ​ൾ ട്രാ​ഫി​ക് ലൈ​റ്റി​ൽ ശ്ര​​ദ്ധ ന​ൽ​ക​ണ​മെ​ന്നും വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ഫോ​ൺ ഉ​പ​യോ​​ഗി​ക്ക​രു​തെ​ന്നും പൊ​ലീ​സ് നി​ർ​​ദേ​ശി​ച്ചു.

അ​ടു​ത്തി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ മൂ​ന്നു ശ​ത​മാ​നം വ​ർ​ധ​ന ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ മൂ​ല​മു​ണ്ടാ​യ​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

2023ൽ 352 ​റോ‍ഡ് അ​പ​ക​ട​മ​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റോ​ഡ് ​ഗ​താ​​ഗ​ത സ്റ്റാ​റ്റി​സ്റ്റി​ക്സ് 2023ൽ ​വ്യ​ക്ത​മാ​ക്കു​ന്നു.

#Redsignal #ignored #Police #shared #video #accident

Next TV

Related Stories
#Death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

Nov 6, 2024 07:45 PM

#Death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

ആറു മാസം മുൻപാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ ജോലിയിൽ...

Read More >>
#arrest |  ഒമാനില്‍ തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

Nov 6, 2024 05:05 PM

#arrest | ഒമാനില്‍ തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ്...

Read More >>
#death | ക​ണ്ണൂ​ർ സ്വ​ദേ​ശി ​യു​വാ​വ് ദു​ബൈ​യി​ൽ അന്തരിച്ചു

Nov 6, 2024 03:57 PM

#death | ക​ണ്ണൂ​ർ സ്വ​ദേ​ശി ​യു​വാ​വ് ദു​ബൈ​യി​ൽ അന്തരിച്ചു

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് വി​ശ്ര​മി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ താ​മ​സ​സ്ഥ​ല​ത്ത്...

Read More >>
#death | അ​ബൂ​ദ​ബി​യി​ല്‍ മലയാളി യുവാവിനെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Nov 6, 2024 03:51 PM

#death | അ​ബൂ​ദ​ബി​യി​ല്‍ മലയാളി യുവാവിനെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

എ​ട്ടു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​യാ​ണ്. പ​രേ​ത​രാ​യ മാ​ത്യു റോ​യി​യു​ടെ​യും ത്രേ​സ്യാ​മ്മ റോ​യി​യു​ടെ​യും...

Read More >>
#death | ഖത്തറിൽ സ്കൂൾ കായികമേളയ്ക്കിടെ കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു

Nov 6, 2024 11:51 AM

#death | ഖത്തറിൽ സ്കൂൾ കായികമേളയ്ക്കിടെ കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു

മൃതദേഹം ഖത്തറിലെ അബൂഹമൂർ കബർസ്ഥാനിൽ ഖബറടക്കി. വിദ്യാർഥിയുടെ മരണത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും...

Read More >>
#death | ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Nov 6, 2024 09:08 AM

#death | ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദ്​ സുലൈ ഹാറൂൺ റാഷിദ്‌ സ്​ട്രീറ്റിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ആശുപത്രിയിൽ...

Read More >>
Top Stories










News Roundup