കുവൈത്ത് സിറ്റി: (gccnews.in) സുരക്ഷാ, അഗ്നി പ്രതിരോധ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു.
കഴിഞ്ഞ ദിവസം ജനറൽ ഫയർ ഫോഴ്സ് നടത്തിയ പരിശോധനയിൽ 55 സ്റ്റോറുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി.
സുരക്ഷാ, അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും നിയമ ലംഘനങ്ങൾ ഒഴിവാക്കണമെന്നും സ്ഥാപനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുശേഷവും ഇവ അഗ്നിശമന ലൈസൻസുകൾ നേടിയില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്.
സ്ഥാപനങ്ങളെ തീപിടിത്തത്തിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാൻ ഫയർഫോഴ്സ് കർശന നിർദേശം നൽകിയിട്ടുണ്ട്.
#establishment #comply #safety #rules #closeddown #safetyrule