---
title: "#arrest | യുഎഇയില്‍ പ്രതിഷേധം; ഒരുകൂട്ടം ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു"
english_title: "#Protests #UAE #group #Bangladeshi #nationals #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221626/Protests-UAE-group-Bangladeshi-nationals-arrested-new"
published_at: "2024-07-21T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c623cbfff1_arrest.jpg"
keywords: []
---

# #arrest | യുഎഇയില്‍ പ്രതിഷേധം; ഒരുകൂട്ടം ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു

> **Lead Summary:** **ദുബൈ: ** യുഎഇയിലെ തെരുവുകളില്‍ ഒത്തുകൂടി പ്രതിഷേധ പ്രകടനം നടത്തിയതിന് ഒരുകൂട്ടം ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു.

## Article Content

**ദുബൈ: ** യുഎഇയിലെ തെരുവുകളില്‍ ഒത്തുകൂടി പ്രതിഷേധ പ്രകടനം നടത്തിയതിന് ഒരുകൂട്ടം ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയക്ക് വിടുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച യുഎഇയിലെ തെരുവുകളില്‍ ഒത്തുകൂടി കലാപമുണ്ടാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിഷേധക്കാര്‍ ഗാതഗതം തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പൊതുയോഗം ചേര്‍ന്നതും അശാന്തി സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്വന്തം രാജ്യത്തെ സര്‍ക്കാരിനെതിരെ പ്രതിഷേധച്ചതും നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചതുമടക്കമുള്ള ലംഘനങ്ങള്‍ ഇവര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221626/Protests-UAE-group-Bangladeshi-nationals-arrested-new)