തിരുവനന്തപുരം: (gcc.truevisionnews.com) ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ കുവൈത്ത് എയർവേയ്സ് വിമാനത്തിൽ പുക.
വിമാനം റൺവേയിൽ ഇറങ്ങുന്നതിനിടെയാണു മുൻവശത്തെ ടയറിനു (ലാൻഡിങ് ഗിയർ) മുകളിൽ പുക കണ്ടത്. തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ വിമാനത്തിനടുത്ത് എത്തിച്ചു പരിശോധിച്ചു.
ലാൻഡിങ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഓയിൽ ചോർച്ചയാണ് പുക ഉയരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.
ഗ്രൗണ്ട് എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം വിമാനം തിരികെപ്പോയി.
#smoke #kuwait #airways #flight #during #landing #thiruvananthapuram #airport