#Divorce | പരസ്പര ബഹുമാനമില്ല; കുവൈത്തില്‍ വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹ മോചനം

#Divorce | പരസ്പര ബഹുമാനമില്ല; കുവൈത്തില്‍ വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹ മോചനം
Jul 22, 2024 10:50 PM | By VIPIN P V

കുവൈത്ത് : (gccnews.in) കുവൈത്തില്‍ നിന്നുള്ള ഭാര്യാഭര്‍ത്താക്കന്മാരാണ് മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹബന്ധം വേര്‍പെടുത്തിയത്.

കോടതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങ് കഴിഞ്ഞ് വരനും വധുവും ഇറങ്ങവെ വധു കാലിടറി വീണു.

ഈ സമയം വരന്‍, വധുവിനെ 'മണ്ടി'യെന്ന് വിളിച്ചതിന് പിന്നാലെ പ്രകോപിതയായ വധു, ജഡ്ജിയോട് തന്‍റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ വധുവിന്‍റെ ആവശ്യപ്രകാരം ജഡ്ജി തന്നെ ഇരുവരുടെയും വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നുവെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെറിയ വിവാഹബന്ധമായിരുന്നു ഇരുവരുടെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവും വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ നിരവധി പേര്‍ വധുവിന്‍റെ തീരുമാനം ശരിയാണെന്ന് അഭിപ്രായപ്പെട്ടു.

'തുടക്കത്തിൽ അവൻ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവനെ ഉപേക്ഷിക്കുന്നതാണ് നല്ലത്' എന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. '

ഒരു ബഹുമാനവുമില്ലാത്ത വിവാഹം, തുടക്കം മുതൽ തന്നെ പരാജയപ്പെട്ട ഒന്നാണ്' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

2004 ൽ, ബ്രിട്ടനിലെ ഒരു ദമ്പതികൾ വിവാഹത്തിന് 90 മിനിറ്റുകള്‍ക്ക് ശേഷം വിവാഹമോചനത്തിന് അപേക്ഷിച്ചത് അന്ന് വലിയ വര്‍ത്തായായിരുന്നു.

സ്‌കോട്ട് മക്കിയും വിക്ടോറിയ ആൻഡേഴ്സണും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോർട്ട് രജിസ്‌റ്റർ ഓഫീസിൽ വച്ച് വിവാഹിതരായി. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ ആ ബന്ധം ഉപേക്ഷിക്കപ്പെട്ടു.

അതിന് കാരണമായത്, വരന്‍റെ വധുവിന്‍റെ തോഴിമാര്‍ക്ക് 'ടോസ്റ്റ്' നല്‍കിയതില്‍ പ്രകോപിതയായ വധു, വിവാഹ പന്തലില്‍ ഇരുന്ന ഒരു ആസ്ട്രേ ഉപയോഗിച്ച് വരന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.

പിന്നാലെ വിവാഹ വേദിയില്‍ സംഘർഷം ഉടലെടുക്കുകയും വരനും വധുവിന്‍റെ സുഹൃത്തുക്കളും തമ്മില്‍ അടിപിടിയില്‍ അവസാനിക്കുകയുമായിരുന്നു. ഇതോടെ വധു വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.

#mutual #respect #Divorce #three #minutes #marriage #Kuwait

Next TV

Related Stories
റെക്കോർഡ് താപനില; ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

Apr 28, 2025 03:49 PM

റെക്കോർഡ് താപനില; ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

കുവൈത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ്...

Read More >>
ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

Apr 28, 2025 02:55 PM

ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ...

Read More >>
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
Top Stories










News Roundup