#visa | തിരുത്തിയ യുഎഇ വീസ 2 ദിവസത്തിനകം; വീസ ആവശ്യമുള്ള വ്യക്തി യുഎഇയിൽ ഉണ്ടായിരിക്കണമെന്നില്ല

#visa | തിരുത്തിയ യുഎഇ വീസ 2 ദിവസത്തിനകം; വീസ ആവശ്യമുള്ള വ്യക്തി യുഎഇയിൽ ഉണ്ടായിരിക്കണമെന്നില്ല
Jul 23, 2024 02:02 PM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com)വീസയിലെ വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 60 ദിവസത്തിനുള്ളിൽ നടത്തണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

60 ദിവസത്തിനു ശേഷമുള്ള തിരുത്തൽ അപേക്ഷകൾ സ്വീകരിക്കില്ല. തിരുത്തലുകൾ ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ നൽകിയാൽ രണ്ടു ദിവസത്തിനകം തിരുത്തലുകളോടു കൂടിയ പുതിയ വീസ ലഭിക്കും.

വീസയിൽ പേര്, തൊഴിൽ, സ്പോൺസർ വിലാസം തുടങ്ങി വ്യക്തിഗത വിവരങ്ങളിൽ മാറ്റം ഉണ്ടെങ്കിൽ തിരുത്താനായി വീണ്ടും അപേക്ഷിക്കാം.

നൽകുന്ന രേഖകൾ കൃത്യമാണെങ്കിൽ രണ്ടു ദിവസത്തിനകം പുതിയ വീസ ലഭിക്കും. ഈ നടപടികൾ പൂർത്തിയാക്കാൻ വീസ ആവശ്യമുള്ള വ്യക്തി യുഎഇയിൽ ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.

വീസയുടെ അസ്സൽ കോപ്പി, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയാണ് തിരുത്തലിന് ആവശ്യമായ രേഖകൾ. വീസയുടെ ഇഷ്യൂ തീയതി പരിശോധിച്ച് 60 ദിവസം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കിയാകണം അപേക്ഷ സമർപ്പിക്കേണ്ടത്.

200 ദിർഹമാണ് സേവനത്തിന്റെ നിരക്ക്. ഇതിൽ 100 ദിർഹം സ്മാർട് സേവനത്തിനും 50 ദിർഹം അപേക്ഷ ഫീസും 50 ദിർഹം അതോറിറ്റിയുടെ ഇ-സർവീസിനുമുള്ളതാണ്.

അപേക്ഷകന്റെ ആവശ്യം അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും. UAEICP മൊബൈൽ ആപ് വഴിയും മറ്റു സ്മാർട് സംവിധാനങ്ങളിലൂടെയും അപേക്ഷിക്കാം.

അപൂർണവും അവ്യക്തവുമായ അപേക്ഷകൾ പുതുക്കി നൽകാൻ ഐസിപി ആവശ്യപ്പെട്ടാൽ അപേക്ഷകൻ തിരുത്തി നൽകണം. അതിനു കഴിഞ്ഞില്ലെങ്കിൽ അപേക്ഷ റദ്ദാകും.

ഇങ്ങനെ റദ്ദാക്കുന്ന അപേക്ഷകൾ 30 ദിവസം വരെ വീണ്ടും സമർപ്പിക്കാം. മൂന്നുതവണ നിരാകരിച്ച അപേക്ഷകൾ പിന്നീട് നൽകാൻ സാധിക്കില്ല.

ഇത്തരത്തിൽ നിരാകരിക്കുന്ന അപേക്ഷകൾക്കു ക്രെഡിറ്റ് കാർഡ് വഴിയാണ് പണം അടച്ചതെങ്കിൽ 6 മാസത്തിനകം പണം തിരിച്ചു നൽകും.

യുഎഇയിലെ അംഗീകൃത ബാങ്ക് അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്യും. 5 വർഷം വരെയാണ് ഈ നടപടി പൂർത്തീകരിക്കാനുള്ള കാലാവധി.

#corrections #visa #information #should #made #within #60days #federal #authority

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall