ദുബായ്: (gccnews.in) ട്രക്കുകളിലും മറ്റു ഹെവി വാഹനങ്ങളിലും അമിത ഭാരം പിടികൂടുന്നതിന് ദുബായ് റോഡ്സ് ആൻഡ‍് ട്രാൻസ്പോർട് അതോറിറ്റി( ആർടിഎ) ക്യാംപെയ്ൻ ആരംഭിച്ചു.
ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിക്ക് അനുസൃതമായി ദുബായ് പൊലീസിന്റെ ജനറൽ ആസ്ഥാനവുമായി സഹകരിച്ചാണ് ക്യാംപെയ്ൻ.
എമിറേറ്റിൽ ഭാരവാഹനങ്ങളുടെയും ട്രക്കുകളുടെയും തിരക്ക് കൂടുതലുള്ള അല്‍ മക്തൂം ഇന്റർനാഷനൽ എയർപോർട് , ദുബായ്–അൽ െഎൻ, എമിറേറ്റ്സ്, റാസൽഖോർ, മുഹമ്മദ് ബിൻ സായിദ്, അൽ ഖൈൽ റോഡുകളിലാണ് പരിശോധന നടത്തുന്നത്.
ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുക, എല്ലാ ഡ്രൈവർമാരെയും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് ക്യാംപെയ്നുള്ളതെന്ന് അധികൃതർ പറഞ്ഞു.
അപകടകരമായതും കത്തുന്നതുമായ വസ്തുക്കൾ ശരിയായ ലൈസൻസില്ലാതെ കൊണ്ടുപോകരുതെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
#Overloads #trucks #caught #RTAcampaign #launched