യാംബു: (gccnews.in) സൗദി അറേബ്യയിൽ കനത്ത ചൂടിനൊപ്പം ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പൊടിക്കാറ്റ് വീശി.
മദീന, മക്ക, അൽ ബാഹ, അസീർ, നജ്റാൻ മേഖലകളിൽ രൂപം കൊണ്ട കാറ്റ് മിക്കയിടങ്ങളിലും പൊടിപടലങ്ങൾ പടർത്തി.
വരും ദിവസങ്ങളിലും പൊടിക്കാറ്റ് അടിച്ചുവീശുമെന്നും ഇത് ദൂരക്കാഴ്ച കുറക്കാനും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
റിയാദ് മേഖലയുടെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങളെയും ഈ കാലാവസ്ഥ മാറ്റം ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ജിസാൻ, അസീർ മേഖലയിലെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നൽ ഉണ്ടാവാൻ സാധ്യതയില്ലെന്നും ദൃശ്യപരത വളരെ കുറക്കുന്ന പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും കേന്ദ്രം പ്രവചിച്ചു.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിൽ ഉയർന്ന താപനില തുടരുമെന്നും ആരോഗ്യ സുരക്ഷാമുന്നൊരുക്കങ്ങൾ പാലിക്കുന്നതിൽ ജാഗ്രത തുടരണമെന്നും അധികൃതർ നിർദേശം നൽകി.
#Heavy #heat #duststorm #SaudiArabia