#AntiSmokingAct | പുകവലി വിരുദ്ധ നിയമം; ബഹ്‌റൈനിലെ നൂറുകണക്കിന് ഷീഷ കഫേകളും റസ്റ്ററന്റുകളും പ്രതിസന്ധിയിൽ

#AntiSmokingAct | പുകവലി വിരുദ്ധ നിയമം; ബഹ്‌റൈനിലെ നൂറുകണക്കിന് ഷീഷ കഫേകളും റസ്റ്ററന്റുകളും പ്രതിസന്ധിയിൽ
Jul 25, 2024 01:30 PM | By ADITHYA. NP

മനാമ :(gcc.truevisionnews.com)ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന നൂറുകണക്കിന് ഷീഷ (ഹുക്ക) കഫേകളും റസ്റ്ററന്റുകളും പുകവലി സ്ഥല നിയന്ത്രണങ്ങൾ കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി പാർലമെന്റ് അംഗം അഹമ്മദ് അൽ സലൂം പറഞ്ഞു.

2009 ലെ പുകവലി വിരുദ്ധ നിയമം അനുസരിച്ച്, പുകവലിക്കാർക്കും പുകവലിക്കാത്തവർക്കും 50 ശതമാനം സ്ഥലം തുല്യമായി അനുവദിച്ചിരിക്കണം.

ഈ നിയമമാണ് നിരവധി കഫേകളെ ബാധിച്ചിരിക്കുന്നത്. 2009 നും 2019 നും ഇടയിൽ പ്രവർത്തനം തുടങ്ങിയ കഫേകൾക്കാണ് ഇത്തരത്തിലുള്ള നിയമം ബാധ്യതയായി തീർന്നിരിക്കുന്നത്.

2019-ൽ വാണിജ്യ റജിസ്ട്രേഷൻ (സിആർ) എല്ലാ ബിസിനസ്സുകളും ഓൺലൈൻ സിആർ പോർട്ടലായ സിജിലാത്തിലേക്ക് മാറ്റിയതോടെ പുതിയ കഫേകൾക്കായി നിയമങ്ങളിൽ ഇളവ് വരുത്തി.

പുകവലിക്കാരല്ലാത്തവർക്കായി സ്ഥലം അനുവദിക്കണം എന്ന് മാത്രമാക്കി പുതിയ നിയമം. എന്നാൽ നേർ പകുതി ഇരു വിഭാഗങ്ങൾക്ക് വേണമെന്നുമില്ല.

അതേസമയം 2009-ന് മുമ്പുള്ള കഫേകൾ ഒരു നിയമത്തിനും കീഴിലല്ല, കൂടാതെ 100 ശതമാനം സ്‌മോക്കിങ് സ്‌പെയ്‌സും അനുവദിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏകദേശം 12,000 കഫേകൾക്കും റസ്റ്ററന്റുകൾക്കും ഷീഷ സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് ഉണ്ട്.

നൂറുകണക്കിന് കഫേകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതിനാൽ എല്ലാ ഷീഷ ദാതാക്കളും ഏകീകൃതനിയമത്തിൻ കീഴിൽ വരേണ്ടതുണ്ടെന്നാണ് ബഹ്‌റൈൻ ചേംബർ ബോർഡ് അംഗം കൂടിയായ സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റ് എംപി അഹമ്മദ് അൽ സലൂം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.

ഷീഷ കഫേകൾ പുകവലിക്കാരുടെ ഇടമാണ്. എന്നാൽ 2009 മുതൽ 2019 വരെ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചവർക്ക് കഫേകളുടെ നേർ പകുതി സ്‌ഥലം പുകവലി ഉപയോഗിക്കാത്തവർക്കായി നീക്കിവച്ചിരിക്കുകയാണ്.

അതേസമയം ഈ സ്‌ഥലങ്ങളിൽ ഉപഭോക്താക്കൾ തീരെ ഉണ്ടാകുന്നുമില്ല. ഇങ്ങനെ പകുതി സ്‌ഥലവും ഉപയോഗിക്കാത്തതിനാൽ അവർക്ക് വലിയ നഷ്ടം സംഭവിക്കുന്നു.

അതുകൊണ്ടാണ് എല്ലാ കഫേകളും ഏകീകൃത നിയമത്തിന്റെ കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2009 നും 2019 നും ഇടയിൽ പ്രവർത്തനാനുമതി ലഭിച്ച 4,000 ത്തോളം കഫേകൾക്കും റസ്റ്ററന്റുകൾക്കുമാണ് ഈ കർശനമായ നിയമം മൂലം നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കഫേ ഔട്ട്‌ലെറ്റിലെ മുഴുവൻ സ്‌ഥലങ്ങളും പുകവലി അനുവദനീയമാക്കി പ്രവർത്തിക്കുന്ന ഏകദേശം 2,000 പരമ്പരാഗത ഷീഷ കഫേകളുണ്ട്.

അവർക്ക് 2009 ന് മുമ്പ് ലൈസൻസ് നൽകിയതിനാൽ ഈ നിയമം അവർക്ക് ബാധകമല്ല. അതുകൊണ്ടാണ് 2019-ൽ അവതരിപ്പിച്ച ഷീഷ നിയമങ്ങൾ എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരേപോലെ ബാധകമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി റസ്റ്ററന്റുകളും കഫേകളും സ്വന്തമായുള്ള അൽ സലൂം, ബഹ്‌റൈൻ സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്‌മെന്റ് സൊസൈറ്റി ചെയർമാൻ കൂടിയാണ്.

2009 നും 2019 നും ഇടയിൽ തുറന്ന ചില കഫേകളും റസ്റ്ററന്റുകളും പുകവലിക്കാത്തവർക്ക് വേണ്ടി ഒരുക്കിയ സ്‌ഥലം മറ്റു ഭക്ഷണമോ പാനീയമോ മധുരപലഹാരങ്ങളോ നൽകുന്ന വിഭാഗങ്ങൾ ആക്കിയിട്ടുണ്ട്.

ചില ഷീഷ കഫേ ഉടമകൾ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വഭാവത്തിന് അനുസൃതമായി പുകവലിക്കാത്തവർക്ക് കൂടുതൽ ഇടം നൽകിയിട്ടുമുണ്ട്.

ചില കഫേകൾ വാരാന്ത്യങ്ങൾ ദേശീയ അവധിദിനങ്ങൾ പോലുള്ള തിരക്കേറിയ ദിവസങ്ങളിൽ അവയിൽ ചില ക്രമീകരണങ്ങൾ വരുത്തും. അപ്പോൾ പുകവലിക്കാത്തവർ ചിലപ്പോൾ കഫേകൾക്ക് പുറത്ത് ഇരിക്കേണ്ടിവരുന്നുണ്ട്.

ഇങ്ങനെ പല കഫേകൾക്കും റസ്റ്ററന്റുകൾക്കും വ്യത്യസ്ത നിയമങ്ങൾ രൂപപ്പെട്ട് വരുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾ ഓരോ കഫേകളുടെയും ലൈസൻസ് നൽകിയിരിക്കുന്ന വർഷവും സ്വഭാവവും മനസ്സിലാക്കി ചെല്ലുന്നതിനു പകരം എല്ലാ കഫേകളുടെയും പ്രവർത്തനരീതികൾ സമാനമാക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും എംപി അഹമ്മദ് അൽ സലൂം ആവശ്യപ്പെട്ടു.

എന്നിരുന്നാലും, പുകവലിക്കാത്തവർക്ക് ഒരു ഔട്ട്‌ലെറ്റിൽ പൂർണ്ണ അവകാശം ഉണ്ടായിരിക്കണമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുൾ ലത്തീഫ് പറഞ്ഞു.

#shisha #cafes #bahrain #facing #crisis #due #smoking #area #restrictions

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories