കുവൈത്ത് സിറ്റി: (gccnews.in) മുബാറക്കിയ മാർക്കറ്റിൽ നിന്ന് 90 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് മനുഷ്യ ഉപയോഗത്തിനു അനുയോജ്യമല്ലാത്ത 90 കിലോഗ്രാം മത്സ്യം പിടികൂടിയത്.
പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചതായി അതോറിറ്റി എക്സ് ഹാൻഡിലൂടെ അറിയിച്ചു.
വിവിധ കടകളിൽ നിന്നായി 31 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും നിറം, ആകൃതി, മണം എന്നിവയിൽ മാറ്റം വരുത്തി മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കരുതുന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന ഉൾപ്പെടെയുള്ള ലംഘനങ്ങളാണ് ഇവയിൽ കൂടുതൽ എന്നും പിഎഎഫ്എൻ വിശദമാക്കി.
മായം കലർന്ന ഭക്ഷണത്തിന്‍റെ കച്ചവടം, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ, ശരിയായ ആരോഗ്യ രേഖകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കൽ എന്നീ നിയമലംഘനങ്ങളും കണ്ടെത്തി.
കൂടാതെ, പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും സാധുവായ ആരോഗ്യ ലൈസൻസ് സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
#spoiledfish #seized #Barrakia #market