---
title: "#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ "
english_title: "#UAE #GoldenVisa #playback #singer #RimiTommy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223094/uae-goldenvisa-playback-singer-rimitommy"
published_at: "2024-07-26T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3da39d89e9_df.jpg"
keywords: []
---

# #GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ 

> **Lead Summary:** **ദുബായ്: [**[ ](പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിക്ക് യു എ ഇ ഗോൾഡൻ വിസ.

## Article Content

**ദുബായ്: [**[ ](പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിക്ക് യു എ ഇ ഗോൾഡൻ വിസ.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ഛ് ഡിജിറ്റലാണ് റിമി ടോമിയ്ക്ക് വിസ നൽകിയത്. ഇ സി എച്ഛ് ഡിജിറ്റൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും റിമി യു എ ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.

റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭർത്താവുമായ റിങ്കു ടോമിയും ചടങ്ങിൽ പങ്കെടുത്തു.

ദുബായ് ഇമിഗ്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ അദ്നാൻ മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223094/uae-goldenvisa-playback-singer-rimitommy)