ദുബായ് :(gcc.truevisionnews.com) റസ്റ്ററന്റിൽ നിന്ന് ഭക്ഷണവും ഗ്രോസറിയിൽ നിന്ന് മറ്റു സാധനങ്ങളും ഒാർഡർ ചെയ്ത് വഴിക്കണ്ണുമായി ഇനിയധികം കാത്തിരിക്കേണ്ടി വരില്ല,
അര മണിക്കൂറിനകം സ്മാർട്ടായ ഡെലിവറി റോബട്ടുകൾ നിങ്ങളുടെയടുത്ത് സാധനങ്ങളുമായി ഒാടിയെത്തും. മൂന്ന് ഓട്ടോണമസ് ഓൺ-ഡിമാൻഡ് ഡെലിവറി റോബട്ടുകൾ ആദ്യഘട്ടത്തിൽ സസ്റ്റൈനബിൾ സിറ്റി പ്ലാസ ഏരിയയിലെ താമസക്കാർക്ക് സേവനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് ഫ്യൂച്ചർ ലാബ്‌സ്, ലൈവ് ഗ്ലോബൽ എന്നിവയുമായി സഹകരിച്ചാണ് ഈ വർഷം പൈലറ്റ് പ്രൊജക്‌ട് ആരംഭിക്കുക.ദുബായ് ഫ്യൂച്ചർ ലാബിൽ നിന്നുള്ള റോബട്ടിസ്റ്റുകളുടെയും എൻജിനീയർമാരുടെയും സംഘം പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഈ ഡെലിവറി റോബട്ടുകളിൽ തത്സമയ ട്രാക്കിങ് സജ്ജീകരിച്ചിട്ടുള്ള ഫ്ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റം,
ലൈവ് ഗ്ലോബൽ വികസിപ്പിച്ചെടുത്ത ബായ്ക്ക്-എൻഡ് ഓർഡർ, ഡെലിവറി ഓപറേഷൻ സിസ്റ്റം എന്നിവയുൾപ്പെടെ ഒട്ടേറെ നൂതന സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു.
കൂടാതെ സുരക്ഷിതമായ ഡെലിവറിയും ഉറപ്പാക്കുന്നു.
#Don't #wait #with #blind #eye #Delivery #robots #will #arrive #goods