മനാമ: വ്യാജ വെബ്സൈറ്റ് വഴി ആളുകളിൽനിന്നും പണം കൈക്കലാക്കിയ കേസിലെ പ്രതിക്ക് രണ്ടു വർഷം തടവ് മൂന്നാം ലോവർ ക്രിമിനൽ കോടതി വിധിച്ചു. വിലകൂടിയ വാച്ചുകൾ വിൽപന നടത്തുന്നുവെന്ന് ഓൺലൈൻ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്.
പലരിൽനിന്നും ഓൺലൈൻ വഴി ഇയാളുടെ അക്കൗണ്ടിലേക്ക് പണം വരുകയും ചെയ്തിരുന്നു. മോഷ്ടിക്കപ്പെട്ട വിദേശ രാജ്യങ്ങളിലെ ബാങ്ക് കാർഡുകളുപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
പ്രതിയെ പിടികൂടി ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. 1,32,000 ദീനാറാണ് പലരിൽനിന്നായി ഇയാൾ കൈക്കലാക്കിയത്. കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയും രണ്ടു വർഷം തടവിന് വിധിക്കുകയും ചെയ്തു. കൂടാതെ പണം നഷ്ടമായവർക്ക് അത് തിരികെ നൽകാനും ഉത്തരവിട്ടു.
#extorting #money #through #fake #website #two #years #imprisonment #accused