#saudiathletes | പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സൗദി കായിക താരങ്ങൾ

#saudiathletes |  പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സൗദി കായിക താരങ്ങൾ
Jul 27, 2024 05:11 PM | By ADITHYA. NP

ജിദ്ദ :(gcc.truevisionnews.com) പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സൗദി അത്‌ലിറ്റുകൾ. ഒളിംപിക്സിൽ ഇതുവരെ സ്വർണം നേടിയിട്ടില്ലാത്ത രാജ്യത്തിന് ഈ ടൂർണമെന്റിൽ വലിയ പ്രതീക്ഷകളുണ്ട്.

ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ട്വിസ്റ്റോടെയാണ് സൗദി ടീം പ്രത്യക്ഷപ്പെട്ടത്. സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ഉദ്ഘാടന ചടങ്ങിൽ സൗദി അറേബ്യയുടെ പ്രതിനിധികൾ ശ്രദ്ധേയമായത്.

സൗദി അറേബ്യൻ ഒളിംപിക് ആൻഡ് പാരാലിംപിക് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ, ഫഹദ് ബിൻ ജലാവി ബിൻ അബ്ദുൽ അസീസ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡൻ്റ് ഡോ. തോമസ് ബാച്ച്, നിരവധി ലോക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സൗദി അറേബ്യൻ ഒളിംപിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച ദേശീയ മത്സരത്തിലൂടെയാണ് ഉദ്ഘാടന ചടങ്ങിലെ വസ്ത്രങ്ങൾക്കുള്ള ഡിസൈനുകൾ തിരഞ്ഞെടുത്തത്.

ജൂലൈ 28 ന് ഉച്ചയ്ക്ക് 12:00 ന് 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സൗദിയുടെ മഷേൽ അൽ അയ്ദ്  മത്സരത്തിനിറങ്ങും. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ വനിതാ നീന്തൽ താരമാണ് അൽഅയ്ദ്.

30 ന് ഉച്ചയ്ക്ക് 12 ന് 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സായിദ് അൽ സർരാജ് മത്സരിക്കും. പതിനാറുകാരനായ അൽസർരാജ് നിലവിലെ പതിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സൗദി അത്‌ലിറ്റാകും.

ഓഗസ്റ്റ് 2 ന് രാത്രി 9:10 ന് ഭാരോദ്വഹന മത്സരത്തിൽ മുഹമ്മദ് ടോളോ കരുത്ത് പ്രകടിപ്പിക്കും. അതേ ദിവസം, 12:50ന് ന് 100 മീറ്റർ അത്‌ലറ്റിക്‌സിൽ ഹിബ മാലിം മത്സരിക്കും.

അബ്ദുല്ല അൽ ഷർബത്ലി, റംസി അൽ ദുഹാമി, ഖാലിദ് അൽ മോബ്തി, അബ്ദുൽറഹ്മാൻ അൽ റാജ്ഹി എന്നിവരടങ്ങുന്ന സൗദി കുതിരസവാരി ടീം ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 നും ഓഗസ്റ്റ് 5 ന് വൈകിട്ട് 5 നും ഷോ മത്സരത്തിനിറങ്ങും.

49 കിലോഗ്രാം വിഭാഗത്തിൽ ദുനിയ അബു തലേബ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് തായ്‌ക്വോണ്ടോയിൽ മത്സരിക്കും. സൗദി അറേബ്യയിൽ നിന്ന് നേരിട്ട് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ അത്‌ലിറ്റാണ് അബു തലേബ്.

ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ ഉദ്ഘാടന വേളയിൽ സൗദി പതാക ഉയർത്തിയതിന്റെ ബഹുമതി ജമ്പർ റംസി അൽ ദുഹാമി, തായ്‌ക്വോണ്ടോ അത്‌ലിറ്റ് ദുനിയഅബു തലേബ് എന്നിവർക്ക് ലഭിച്ചു.

#saudi #athletes #remarkably #opening #ceremony #paris #olympics

Next TV

Related Stories
#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

Sep 7, 2024 09:12 PM

#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജോലി സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ലും...

Read More >>
#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

Sep 7, 2024 03:21 PM

#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

Sep 7, 2024 02:30 PM

#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി...

Read More >>
#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

Sep 7, 2024 02:07 PM

#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ:...

Read More >>
#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

Sep 7, 2024 09:27 AM

#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

വി​സ നി​യ​മം ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള...

Read More >>
Top Stories