#sayedapp | ചെറിയ അപകടങ്ങൾ അറിയിക്കാൻ സായിദ് സ്മാർട്ട് ആപ്; പ്രവർത്തനം ഇങ്ങനെ, 999 വിളിക്കേണ്ട

#sayedapp | ചെറിയ അപകടങ്ങൾ അറിയിക്കാൻ സായിദ് സ്മാർട്ട് ആപ്; പ്രവർത്തനം ഇങ്ങനെ, 999 വിളിക്കേണ്ട
Jul 28, 2024 12:36 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) ഗുരുതരമല്ലാത്ത റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സായിദ് സ്മാർട്ട് ആപ് ഉപയോഗിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഈയാവശ്യത്തിന് 999 എന്ന നമ്പറിൽ വിളിക്കേണ്ടതില്ല. പരിഷ്കാരം ഓഗസ്റ്റ് 1നു നിലവിൽ വരും. ചെറിയ അപകടങ്ങൾ നടന്നാൽ വാഹനങ്ങൾ റോഡരികിലേക്കു മാറ്റിയിടണം.

ഇതുവഴി ഗതാഗത തടസ്സം ഒഴിവാക്കാൻ കഴിയും. ചെറിയ അപകടത്തിന്റെ പേരിൽ റോഡിന്റെ നടുവിൽ വണ്ടി നിർത്തിയിടുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്നും 1000 ദിർഹം പിഴയ്ക്കും 6 ബ്ലാക്ക് പോയിന്റിനും കാരണമാകുന്ന കുറ്റമായിരിക്കുമതെന്നും പൊലീസ് അറിയിച്ചു.

ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സംഭവസ്ഥലവും പിൻ ചെയ്യാനുള്ള സൗകര്യം സ്മാർട് ആപ്പിലുണ്ടാകും. പരാതി നൽകിക്കഴിഞ്ഞാൽ ഉടൻ തന്നെ റസീറ്റും പിന്നാലെ ആക്സിഡന്റ് റിപ്പോർട്ടും ആപ്ലിക്കേഷൻ വഴി ലഭിക്കും.

സ്മാർട് ആപ് എങ്ങനെ പ്രവർത്തിപ്പിക്കാം?

സായിദ് സ്മാർട് അപ് തുറക്കുക – അതിൽ നിന്ന് ആക്സിഡന്റ് റിപ്പോർട്ടിങ് സർവീസ് തിരഞ്ഞെടുക്കുക. ∙ ആദ്യം ഫോൺ നമ്പർ ചേർക്കുക.

അതുവഴി അപകടം നടന്ന സ്ഥലം കൃത്യമായി കണ്ടെത്താൻ ആപ്പിനു സാധിക്കും. ∙ ഏതുതരം അപകടമാണെന്ന് രേഖപ്പെടുത്താനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ കാറിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയുടെ ചിത്രം അപ്‌ലോഡ് ചെയ്യുക. ∙ ഡ്രൈവേഴ്സ് ലൈസൻസ് അപ്‌ലോഡ് ചെയ്യുക. ∙ വാഹനത്തിന്റെ ചിത്രവും അപകടത്തിൽ സംഭവിച്ച കേടുപാടുകളുടെ ചിത്രവും അപ്‌ലോഡ് ചെയ്യുക.

∙ അപകടത്തിൽ ഉൾപ്പെട്ട മറ്റു വാഹനങ്ങളുടെ ചിത്രവും അവർക്കുണ്ടായ കേടുപാടിന്റെ ചിത്രവും അപ്‌ലോഡ് െചയ്യുക.

∙ അപകടം ഉണ്ടാക്കിയ ആളിന്റെയും അപകടത്തിൽ ഉൾപ്പെട്ട ആളിന്റെയും വ്യക്തി വിവരങ്ങളും വാഹനത്തിന്റെ വിവരങ്ങളും അപ്‌ലോഡ് ചെയ്തതു ശരിയാണെന്ന് ഉറപ്പു വരുത്തുക.

∙ നടപടി പൂർത്തിയാക്കുന്നതിന് ഒക്കെ അമർത്തുക. പിന്നാലെ വാഹനമുടമയ്ക്ക് പരാതിയുടെ അപേക്ഷ നമ്പർ ലഭിക്കും.

#abu #dhabi #police #promotes #sayed #app #minor #accident #reporting

Next TV

Related Stories
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
Top Stories










News Roundup