#abudhabi | അബുദബിയിൽ ചെറിയ അപകടങ്ങൾ ആപ്പിൽ റിപ്പോർട്ട് ചെയ്യാം

#abudhabi | അബുദബിയിൽ ചെറിയ അപകടങ്ങൾ ആപ്പിൽ റിപ്പോർട്ട് ചെയ്യാം
Jul 29, 2024 11:25 AM | By Athira V

അബുദബി: ​ഇനി എമിറേറ്റിലെ ചെ​റിയ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് അറിയിക്കാൻ എമർജൻസി നമ്പറായ 999ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്നും അബുദബി പൊലീസ് ജനറൽ കമാൻഡറും സാ​യി​ദ് ട്രാ​ഫി​ക് സി​സ്റ്റം​സ് ക​മ്പ​നി​യും അറിയിച്ചു.

ആഗസ്ത് 1 വ്യാഴാഴ്ച മുതൽ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകും. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ റോഡിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അതോറിറ്റി വ്യക്തമാക്കി.

കാരണമില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തിയിടരുതെന്നും അത് ഗതാഗത നിയമലംഘനമാണെന്നും 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ചെ​റി​യ അ​പ​ക​ട​മാ​ണെ​ങ്കി​ൽ ഡ്രൈ​വ​ർ​മാ​ർ ആ​പ്പി​ലൂ​ടെ നേ​രി​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ചെ​റി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാലിക്കേണ്ടതുണ്ട്. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ലം ആ​പ്പി​ലെ മാ​പ്പ് ഉ​പ​യോ​​ഗി​ച്ച് പി​ൻ ചെ​യ്യാം.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും അ​തു​മൂ​ല​മു​ണ്ടാ​യ കേ​ടു​പാ​ടു​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​വും. ഇ​തി​ന് ശേ​ഷം അ​പ​ക​ടം റിപ്പോർ​ട്ട് ചെ​യ്ത​തി​ന്റെ ക​ൺ​ഫ​ർ​മേ​ഷ​ൻ യൂ​സ​ർ​ക്ക് ല​ഭി​ക്കും. അപകട സ്ഥലത്ത് നിന്ന് ഡ്രൈവർമാർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാവുന്നതാണ്.

ആ​പ്പ്​ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം:

ആപ്പ് തു​റ​ന്ന്​ ആ​ക്സി​ഡ​ന്റ്​ റി​പ്പോ​ർ​ട്ട് സ​ർ​വീ​സ് തി​ര​ഞ്ഞെ​ടു​ക്കു​ക.

ഫോ​ൺ ന​മ്പ​ർ ന​ൽ​കു​ക.

ഇ​തി​ലൂ​ടെ ആപ്പ് ഓ​ട്ടോ​മാ​റ്റി​ക് ആ​യി അ​പ​ക​ട​സ്ഥ​ലം ക​ണ്ടെ​ത്തും.

എ​ന്തു ത​രം അ​പ​ക​ട​മാ​ണ് എന്ന് വ്യക്ത​മാ​ക്കു​ക.

കാ​റി​ന്റെ രേ​ഖ​ക​ളു​ടെ പകർപ്പ് അപ്‌ലോഡ്‌ ചെ​യ്യു​ക.

കാ​ർ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് അപ്‌ലോഡ്‌ ചെ​യ്യു​ക.

വാ​ഹ​ന​ത്തി​ന്റെയും കേ​ടു​പാ​ടി​ന്റെ​യും ഫോ​ട്ടോ അ​പ് ലോ​ഡ് ചെ​യ്യു​ക.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ മറ്റ് വാ​ഹ​ന​ത്തി​ന്റെ​യും കേ​ടു​പാ​ടി​ന്റെ​യും ഫോ​ട്ടോ അപ്‌ലോഡ്‌ ചെ​യ്യു​ക.

അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ ആ​ളു​ടെ​യും അ​പ​ക​ട​മു​ണ്ടാ​ക്കി​യ ആ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക.

എ​ല്ലാം പൂ​ർ​ത്തി​യാ​യാ​ൽ 'ഓ​ക്കെ' ബ​ട്ട​ണ​മ​ർ​ത്തു​ക. ഇ​തി​ന് ശേ​ഷം ഡ്രൈ​വ​ർ​ക്ക് ഒ​രു അ​പേ​ക്ഷ ന​മ്പ​ർ ല​ഭി​ക്കും

#minor #accidents #abudhabi #can #be #reported #on #the #app

Next TV

Related Stories
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
Top Stories