ദുബായ് :(gcc.truevisionnews.com) വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ കുതിപ്പുമായി ദുബായ്. വർഷത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ 93.1 ലക്ഷം സഞ്ചാരികളാണ് മധ്യപൂർവ ദേശത്തിന്റെ വിനോദ സഞ്ചാര തലസ്ഥാനത്തു വന്നുപോയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9% വർധന. കഴിഞ്ഞ വർഷം 1.71 കോടി പേരാണ് ദുബായ് സന്ദർശിച്ചത്.
ഇപ്പോഴത്തെ ട്രെൻഡിൽ കഴിഞ്ഞ വർഷത്തെക്കാൾ സഞ്ചാരികളെത്തുമെന്നാണ് ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസത്തിന്റെ അർധവാർഷിക റിപ്പോർട്ടിലുള്ളത്.
രാജ്യാന്തര സഞ്ചാരികളുടെ ഇഷ്ട ഇടമായി ദുബായ് തുടരുന്നു എന്നതിന്റെ സൂചനയാണിതെന്ന് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന നഗരമായി ദുബായ് വളരുകയാണ്.
ലോകവ്യാപകമായി രാജ്യങ്ങളുമായി ദുബായ് കാത്തുസൂക്ഷിക്കുന്ന ബന്ധവും പൊതു – സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നഗരത്തിന്റെ ഉൽപാദന ക്ഷമത വർധിപ്പിക്കാനായതും കരുത്തേകുന്നു. എല്ലാവർഷവും ആഗോള ടൂറിസം ഭൂപടത്തിൽ ദുബായ് ഒന്നാം സ്ഥാനത്തു മുന്നേറുകയാണ്.
#dubai #sees #record #tourist #boom.