---
title: "#accident | ലത്തീഫിന്റെ അപകടമരണം; കണ്ണീരണിഞ്ഞ് ബഹ്റൈൻ പ്രവാസികൾ "
english_title: "#Accidental #death #Lathif #Bahraini #expatriates #tears"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223754/accidental-death-lathif-bahraini-expatriates-tears-new"
published_at: "2024-07-29T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a75d797ae0c_death.jpg"
keywords: []
---

# #accident | ലത്തീഫിന്റെ അപകടമരണം; കണ്ണീരണിഞ്ഞ് ബഹ്റൈൻ പ്രവാസികൾ 

> **Lead Summary:** **മനാമ: **തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്ത്​ കാർ താഴ്​ചയിലേക്ക്​ മറിഞ്ഞുണ്ടയ അപകടത്തിൽ മരിച്ച ​ലത്തീഫിന്റെ ഓർമയിൽ കണ്ണീരണിഞ്ഞുനിൽക്കുകയാണ് ബഹ്റൈനിലെ സുഹൃത്തുക്കൾ.

## Article Content

**മനാമ: **തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്ത്​ കാർ താഴ്​ചയിലേക്ക്​ മറിഞ്ഞുണ്ടയ അപകടത്തിൽ മരിച്ച ​ലത്തീഫിന്റെ ഓർമയിൽ കണ്ണീരണിഞ്ഞുനിൽക്കുകയാണ് ബഹ്റൈനിലെ സുഹൃത്തുക്കൾ.

കാർ മറിഞ്ഞ്​ ​മരിച്ച തളീക്കര നരിക്കുന്നുമ്മൽ ലത്തീഫ് (48)​ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. മുഹറഖ് ഹാലയിൽ അൽ അഫ്സൂർ കോൾഡ് സ്റ്റോർ നടത്തുകയായിരുന്ന ലത്തീഫ് ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്.

വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം സഞ്ചരിച്ച തിരിച്ചുവരാൻ കാർ ​തിരിക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം​.

ഞായറാഴ്ച വൈകീട്ടാണ്​ അപകടമുണ്ടായത്. ലതീഫും ഭാര്യയും നാലു മക്കളും ബന്ധുവുമാണ്​​ സംഘത്തിലുണ്ടായിരുന്നത്​. അപകടസമയം ലതീഫും ഇളയ രണ്ട്​ കുട്ടികളും മാത്രമാണ്​ കാറിലുണ്ടായിരുന്നത്​.

ബാക്കിയുള്ളവർ പുറത്തായതിനാൽ രക്ഷപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാർ പുറത്തെടുത്ത്​ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്​ പ്രഥമ ശുശ്രൂഷ നൽകി.

ഗുരുതമായി പരിക്കേറ്റ ലതീഫിനെ വിദഗ്​ധ ചികിത്സക്ക്​ കൊണ്ടുപോകും വഴിയാണ്​ മരണം.

പരേതനായ സൂപ്പിയുടെ മകനാണ്​. മാതാവ്​: അയിശു. ഭാര്യ: നജീദ. മക്കൾ: മുഹമ്മദ്​ ലാമിഹ്​, മുഹമ്മദ്​ ലാസിഹ്​, ലൈഹ ലതീഫ്​, ലഹന ലതീഫ്​. സഹോദരങ്ങൾ: അമ്മദ്​, ജമീല, ബഷീർ,റിയാസ്​,സമീറ, ഷമീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223754/accidental-death-lathif-bahraini-expatriates-tears-new)