സൗദിക്ക് നേരെയും ഹൂതി ആക്രമണം

സൗദിക്ക് നേരെയും ഹൂതി ആക്രമണം
Jan 24, 2022 11:43 AM | By Vyshnavy Rajan

അബുദാബി : യുഎഇക്ക് പിന്നാലെ സൗദിക്ക് നേരെയും ഹൂതി ആക്രമണം. വ്യവസായ മേഖലയായ അഹമ്മദ് അല്‍ മസരിഹ ലക്ഷ്യമിട്ടാണ് ആക്രമണം. രണ്ട് ഡ്രോണുകളാണ് ഹൂതികള്‍ വിക്ഷേപിച്ചത്. ഇവ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

രണ്ട് പ്രവാസികള്‍ക്ക് പരുക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു ഇന്ന് പുലര്‍ച്ചെ 4.30 ഓടെ യുഎഇക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎയിലേക്ക് ഹൂതികള്‍ തൊടുത്തു. എന്നാല്‍ ഇവ തകര്‍ത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അബുദാബി ലക്ഷ്യമാക്കി തൊടുത്ത മിസൈലുകളാണ് തകര്‍ത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയില്‍ പതിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബുദാബി വിമാനത്താവളത്തിന്‍റെ പുതിയ നിര്‍മ്മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു.

Houthi attack on Saudi Arabia

Next TV

Related Stories
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

May 16, 2022 05:43 PM

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി...

Read More >>
Top Stories