ദോഹ :(gcc.truevisionnews.com) മാസങ്ങൾക്കു മുൻപ് ഓൺലൈൻ പണമിടപാടിനായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നടപ്പിലാക്കിയ “ഫവ്‌റാൻ” വഴി ഇനി പണമയക്കാനും ആവശ്യപ്പെടാം.
രാജ്യത്തെ തൽക്ഷണ പേയ്‌മെൻ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഈ സംരംഭം. തുടക്കത്തിൽ ഫവ്‌റാൻ അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ ഫവ്‌റാൻ അക്കൗണ്ടിലേക്കു പണമയക്കാൻ മാത്രമേ സൗകരൃയമുണ്ടായിരുന്നുള്ളു.
എന്നാൽ ഇനി മുതൽ ഫവ്‌റാൻ അക്കൗണ്ടുള്ള ആരോടും പണമയക്കാൻ അഭ്യർഥിക്കാം.ഖത്തർ സെൻട്രൽ ബാങ്ക് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇത് അറിയിച്ചത്.
പണമടയ്ക്കുന്നയാളുടെ പേര്, അയക്കേണ്ട തുക എന്നിവയാണ് പണം അയക്കാൻ ആവശ്യപ്പെടുന്നയാൾ ഫവ്‌റാൻ ആപ്പ് വഴി നൽകേണ്ടത്. അഭ്യർഥന ലഭിക്കുന്നയാൾക്ക് സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള സ്വാതന്ത്രം ഉണ്ട്.
അഭ്യാർഥന സ്വീകരിക്കുകയാണെങ്കിൽ പണം സ്വീകരിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് ആവശ്യമായ തുക തൽക്ഷണം ട്രാൻസ്ഫർ ചെയ്യപ്പെടും.
ദോഹ ബാങ്ക്, ഖത്തർ ഇസ്‌ലാമിക് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക്, മസ്‌റഫ് അൽ റയാൻ, ഖത്തർ ഇൻ്റർനാഷനൽ ഇസ്‌ലാമിക് ബാങ്ക് എനീ ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാകുക.
#you #can #now #request #remittances #qatar #through #fawran-app