#wayanadMudflow | വയനാട് ദുരന്തം; നാട് മണ്ണൊലിച്ച് പോയി, വേദനയില്‍ പ്രവാസി ലോകം

#wayanadMudflow |  വയനാട് ദുരന്തം; നാട് മണ്ണൊലിച്ച് പോയി, വേദനയില്‍ പ്രവാസി ലോകം
Jul 31, 2024 11:14 AM | By Susmitha Surendran

( gcc.truevisionnews.com) വയനാട്ടിലെ മുണ്ടക്കൈ, ചുരല്‍മല പ്രദേശത്തെ ഉരുള്‍പൊട്ടല്‍ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഉറ്റവരേയും പ്രിയപ്പെട്ടവരേയും അന്വേഷിച്ച് മറുനാട്ടില്‍ നിന്ന് എത്തിയത് നിരവധി ഫോൺകോളുകളാണ്.

ദുരന്ത മേഖലയിൽ നിന്ന് മൊ​ബൈ​ലി​ൽ എ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് അറബി കടലിനപ്പുറം വിറങ്ങലിച്ച് നിൽക്കുന്നത് നിരവധി പ്രവാസികളാണ്.

ആയുസിൻ്റെ പകുതിയിലധികം സമ്പാദിച്ച് പണിത ഓരോ പ്രവാസിയുടേയും സ്വപ്നമായിരുന്ന വീട് മണ്ണൊലിച്ചുപോയി, വേണ്ടപ്പെട്ട ആളുകൾ പരിക്കേറ്റ് കിടക്കുമ്പോളും ചേതനയറ്റ ശരീരവും വേറിട്ട വിവിധ ശരീര അവയവങ്ങളുടേയും ചിത്രങ്ങൾ കാണുമ്പോഴും നിസ്സഹായവസ്ഥയിൽ നിന്ന് കരയുകയായിരുന്നു അവര്‍.

ഖത്തര്‍, ദമാം, ജിദ്ദ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്ന് കുടുംബത്തേയും സുഹൃത്തുക്കളേയും അന്വേഷിച്ച്  നിരവധി ഫോണ്‍ കോളുകളാണ്.

ഏറെ വേദനയോടെയായിരുന്നു ഓരോരുത്തരും സംസാരിച്ചത്. രക്ഷപ്പെടുത്തി ക്യാംപുകളില്‍ എത്തിച്ചവരില്‍ തന്‍റെ കുടുംബം ഉണ്ടോ എന്നറിയാന്‍ വേണ്ടി തിരക്കിട്ട കോളുകളായിരുന്നു എത്തിയത്.

വീട്ടിലേക്ക് വിളിച്ച് കിട്ടാതെ വന്നതോടെ പരിഭ്രാന്തിയിലായിരുന്നു പലരും. വാര്‍ത്തകള്‍ അറിഞ്ഞും ദുരന്ത മേഖലയിലെ ദൃശ്യങ്ങള്‍ കണ്ടുമാണ് പലരും ബന്ധപ്പെട്ടത്.

പുലർച്ചെ മുതല്‍ അവര്‍ക്ക് വാര്‍ത്തകളും ദുരന്ത മേഖലയിലെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. നാട്ടുകാരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചവരുണ്ട്. നാട് ഒലിച്ചുപോകുന്ന കാഴ്ച വീഡിയോയിലൂടെ കാണുമ്പോള്‍ നിസ്സഹായാവസ്ഥയില്‍ നിന്ന് കരയുകയാണ് പലരും.

മരണ സംഖ്യ ഉയരുമ്പോള്‍ തന്‍റെ പ്രിയപ്പെട്ടവര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാകാതെ പ്രതീക്ഷ കൈവിടാതെയുള്ളതായിരുന്നു പലരുടേയും വിളികള്‍.

അവര്‍ പറയുന്ന ഇടങ്ങളില്‍ അന്വേഷണം നടത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആ വീടുള്‍പ്പെടെ ഒലിച്ചുപോയെന്നും അവര്‍ക്ക് വേണ്ടപ്പെട്ടവരെ കാണാതായിരിക്കുകയാണ് എന്ന വിവരങ്ങളായിരുന്നു ലഭിച്ചിരുന്നത്.

മുണ്ടക്കൈയിലെ മദ്രസയ്ക്ക് സമീപത്തുണ്ടായിരുന്നു ഫ്ലാറ്റില്‍ താമസിക്കുകയായിരുന്ന പ്രിയപ്പെട്ടവരെ അന്വേഷിച്ചെത്തിയ ഫോണ്‍ കോളിന് അവിടെയുള്ളതെല്ലാം ഒലിച്ചുപോയി എന്ന വേദന നിറഞ്ഞ വാര്‍ത്തയായിരുന്നു കൈമാറിയത്. പലരുടേയും വീടുകള്‍ ഉരുള്‍പൊട്ടലില്‍ എത്തിയ മണ്ണും ചെളും കവര്‍ന്നിരുന്നു.

#Wayanad #Tragedy #land #eroded #diaspora #world #pain

Next TV

Related Stories
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
Top Stories

News Roundup