---
title: "#waivedcost | പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകൾ ഒഴിവാക്കി അബുദാബി "
english_title: "#AbuDhabi #waivedcosts #postmortem #procedures #expatriates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225528/abudhabi-waivedcosts-postmortem-procedures-expatriates"
published_at: "2024-08-04T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af5bf86214e_dd.jpg"
keywords: []
---

# #waivedcost | പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകൾ ഒഴിവാക്കി അബുദാബി 

> **Lead Summary:** **അബുദാബി: [** പ്രവാസികളുടെ മരണാനന്തരമുള്ള തുടര്‍ നടപടികളുടെ ചെലവുകള്‍ ഒഴിവാക്കി അബുദാബി.

## Article Content

**അബുദാബി: [** പ്രവാസികളുടെ മരണാനന്തരമുള്ള തുടര്‍ നടപടികളുടെ ചെലവുകള്‍ ഒഴിവാക്കി അബുദാബി.

മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലന്‍സ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂര്‍ണമായും ഒഴിവാക്കിയത്.

മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 103 ദി​ര്‍ഹ​വും ആം​ബു​ല​ന്‍സ്, ക​ഫി​ന്‍ ബോ​ക്‌​സ് ഉ​ള്‍പ്പെ​ടെ എം​ബാ​മി​ങ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 1106 ദി​ര്‍ഹ​വു​മാ​ണ്​ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

സ്വദേശികളുടെ മരണ സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹവും ഒഴിവാക്കിയിട്ടുണ്ട്. അബുദാബി എമിറേറ്റിലുള്ളവര്‍ക്കാണ് ഇത് ബാധകമാകുക.

ഏത് രാജ്യക്കാരായ പ്രവാസികള്‍ മരണപ്പെട്ടാലും ഈ ആനുകൂല്യം ലഭിക്കും. മറ്റുള്ള എമിറേറ്റുകളില്‍ നിലവിലെ നടപടിക്രമങ്ങള്‍ തുടരും.

ആശ്വാസകരമായ നടപടിയാണിത്. ഈ തുകയ്ക്ക് പുറമെ വിമാന ടിക്കറ്റ് നിരക്ക് കൂടിയാകുമ്പോള്‍ വന്‍തുകയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിവന്നിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225528/abudhabi-waivedcosts-postmortem-procedures-expatriates)