#datefair | ഈന്തപ്പഴ മേള സമാപിച്ചു; വിറ്റഴിച്ചത് 240,172 കിലോഗ്രാം

#datefair | ഈന്തപ്പഴ മേള സമാപിച്ചു; വിറ്റഴിച്ചത് 240,172 കിലോഗ്രാം
Aug 5, 2024 04:45 PM | By VIPIN P V

ദോഹ: (gccnews.in) കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി സൂഖ് വാഖിഫിൽ നടന്നു വന്ന ഈന്തപ്പഴമേളയിൽ വിറ്റഴിഞ്ഞത് 240 ടണ്ണിലധികം ഈന്തപ്പഴം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായത്. വിനോദസഞ്ചാരികളുൾപ്പെടെ 50,000 ൽ അധികം ആളുകൾ മേള സന്ദർശിച്ചതായും സംഘാടകർ അറിയിച്ചു.

സൂഖ് വാഖിഫുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പാണ് മേള സംഘടിപ്പിച്ചത്.

ഉത്സവകാലത്ത് വിറ്റഴിച്ച മൊത്തം ഈന്തപ്പഴം 240,172 കിലോഗ്രാമാണ്. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഖലാസ് ഇനത്തിൽപ്പെട്ട ഈന്തപ്പഴമാണ്‌.

105,333 കിലോഗ്രാമാണ് വിൽപ്പന. ഖുനൈസി 45,637 കിലോഗ്രാം. ഷിഷി, ബർഹി ഈന്തപ്പഴങ്ങൾ യഥാക്രമം 42,752 കിലോഗ്രാമും 27,260 കിലോഗ്രാമും വിറ്റഴിഞ്ഞു.

മറ്റ് ഇനങ്ങളുടെ വിൽപ്പന 19,190 കിലോഗ്രാമാണ്. പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും ഖത്തർ നൽകുന്ന പ്രോത്സാഹനത്തിന്റെയും പിന്തുണയുടെയും ഭാഗമായാണ് ഈന്തപ്പഴ മേള സംഘടിപ്പിച്ചതെന്ന് കാർഷിക കാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.

വലിയ പൊതുജന പങ്കാളിത്തമാണ് ഇത്തവണത്തെ മേളയെ ശ്രദ്ദേയമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഫാം ഉടമകൾക്കും ഈന്തപ്പന കൃഷിയിൽ താൽപ്പര്യമുള്ളവർക്കും നല്ല ഒരവസരമാണിത്.

ഈ വർഷം പ്രദർശനത്തിൽ പങ്കെടുത്ത ഫാമുകളുടെ എണ്ണം 110 ഫാമുകളായി വർധിച്ചു.

ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഈന്തപ്പന തൈകൾ വിൽക്കുന്നതിനുള്ള പ്രത്യേക വിഭാഗവും പ്ലാന്റ് ടിഷ്യു കൾച്ചർ ലബോറട്ടറി പ്രതിനിധീകരിക്കുന്ന കാർഷിക ഗവേഷണ വകുപ്പിന്റെ പ്രത്യേക പങ്കാളിത്തവും ഈ വർഷത്തെ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരുന്നതായും അൽ ഖുലൈഫി പറഞ്ഞു.

#datefair #concluded #sold

Next TV

Related Stories
#securitycheck | സു​ര​ക്ഷാ പ​രി​ശോ​ധ​നയിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

Dec 21, 2024 09:05 PM

#securitycheck | സു​ര​ക്ഷാ പ​രി​ശോ​ധ​നയിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർ​്ട്മെ​ന്റ് ഫോ​ർ കോം​ബാ​റ്റി​ങ് നാ​ർ​ക്കോ​ട്ടി​ക്കി​ന്റെ...

Read More >>
#imprisoned | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

Dec 21, 2024 09:00 PM

#imprisoned | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ദേ​ശീ​യ സ​മി​തി നി​യ​ന്ത്രി​ക്കു​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഇ​ര​യെ...

Read More >>
#saudiarabia | അൽ ഖുറയാത്തിൽ താപനില മൈനസ് ഒന്ന്; അതിശൈത്യത്തിന്‍റെ പിടിയിലേക്ക് സൗദി അറേബ്യ

Dec 21, 2024 08:10 PM

#saudiarabia | അൽ ഖുറയാത്തിൽ താപനില മൈനസ് ഒന്ന്; അതിശൈത്യത്തിന്‍റെ പിടിയിലേക്ക് സൗദി അറേബ്യ

സമീപ മേഖലകളായ തുറൈഫിൽ പൂജ്യവും റഫയിൽ ഒന്നും അറാറിലും അൽ ഖൈസൂമയിലും മൂന്നും ഡിഗ്രി സെൽഷ്യസും...

Read More >>
#uae | അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

Dec 21, 2024 07:58 PM

#uae | അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ്...

Read More >>
#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

Dec 21, 2024 04:36 PM

#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കൽ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ​, സഹകര ക​രാ​റു​ക​ൾ​ പ്രോൽസാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ്...

Read More >>
#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

Dec 21, 2024 04:10 PM

#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല സ്വദേശി പ്രിറ്റു സാമുവേൽ (41) ആണ് മരിച്ചത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍,...

Read More >>
Top Stories