---
title: "#death | സഹോദരന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ നാട്ടിലേക്ക് പോകാനിരിക്കെ കുഴഞ്ഞു വീണു, യുവാവ് മരിച്ചു  "
english_title: "#young #man #collapsed #died #his #way #home  #attend #his #brother's #wedding"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225849/young-man-collapsed-died-his-way-home-attend-his-brothers-wedding"
published_at: "2024-08-05T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0edd2c3ec4_death.jpg"
keywords: []
---

# #death | സഹോദരന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ നാട്ടിലേക്ക് പോകാനിരിക്കെ കുഴഞ്ഞു വീണു, യുവാവ് മരിച്ചു  

> **Lead Summary:** **ദമ്മാം: ** കുടുംബം നാട്ടിലേക്ക്​ പോയി രണ്ടാം ദിവസം മലയാളി യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ​ മരിച്ചു.

## Article Content

**ദമ്മാം: ** കുടുംബം നാട്ടിലേക്ക്​ പോയി രണ്ടാം ദിവസം മലയാളി യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ​ മരിച്ചു.

എ.ജി.സി കാർ അക്​സസറീസ് എന്ന കമ്പനിയിലെ ജീവനക്കാരൻ കോഴിക്കോട് അത്തോളി കുന്നത്തറ സ്വദേശി അയൂബ് (34) ആണ്​ മരിച്ചത്​.

കുഴഞ്ഞു വീണതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദമ്മാമിൽ ഒപ്പമുണ്ടായിരുന്ന കുടുംബം രണ്ടുദിവസം മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​.

സഹോദരന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ അടുത്തയാഴ്ച അയൂബും നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കമ്പനി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225849/young-man-collapsed-died-his-way-home-attend-his-brothers-wedding)