ദോഹ :(gcc.truevisionnews.com) സെപ്റ്റംബർ ഒന്ന് മുതൽ ട്രാഫിക് പിഴയുള്ളവർക്ക് യാത്രവിലക്കേർപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം . ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ പിഴയുള്ളവർ യാത്രക്ക് മുൻപ് പിഴഅടച്ചിരിക്കണമെന്നും, പിഴ അടക്കാത്തവർക്ക് രാജ്യത്ത് നിന്നും പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രലായം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കടൽമാർഗം യാത്ര ചെയ്യുന്നവർക്കും ഇത് ബാധകമായിരിക്കും .ഖത്തറിൽ നിന്നും അയൽരാജ്യങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവരെയാണ് ഏറെ ബാധിക്കുക.
സാധാരണ ഗതിയിൽ ട്രാഫിക് പിഴകൾ ഏതെങ്കിലും ഘട്ടങ്ങളിൽ ഒന്നിച്ചാണ് അടക്കൽ പതിവ്.എന്നാൽ ആഴ്ചയിൽ രണ്ടും മൂന്നും തവണ അയൽരാജ്യങ്ങളായ സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ട്രഫിക് പിഴയുണ്ടോ എന്ന് പരിശോധിച്ച് അടച്ചു വേണം യാത്ര നടത്താൻ.
എന്നാൽ ട്രാഫിക് പിഴ ഏതു സമയത്തും മെട്രാഷ് ആപ് വഴിയും ഓൺലൈനായും അടക്കാം എന്നത് കൊണ്ട് കയ്യിൽ പണമുണ്ടെകിൽ യാത്ര മുടങ്ങില്ല എന്നത് ആശ്വാസമാണ് .
അതേ സമയം ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ അടക്കാനുള്ളവർക്കുള്ള ഇളവ് ഈ മാസം 31 ഓടുകൂടി അവസാനിക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം വ്യക്തമാക്കി .
നിയമലംഘനങ്ങൾക്കുള്ള പിഴയിൽ അൻപത് ശതമാനം ഇളവായിരുന്നു ജൂൺ ഒന്ന് മുതൽ ട്രാഫിക് വിഭാഗം പ്രഖ്യാപിച്ചിരുന്നത്.
സ്വദേശികൾ, ഖത്തർ റസിഡൻസ്, സന്ദർശകർ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവരല്ലാം ഈ പിഴയിളവിന് അർഹരാണെന്ന് മന്ത്രാലയം അറിയിച്ചു.
മൂന്നു വർഷത്തിൽ കൂടാത്ത കാലയളവിനുള്ളിൽ രേഖപ്പെടുത്തിയ നിയമലംഘങ്ങൾക്ക് ഈ ഇളവ് ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
#qatar #bans #travel #those #with #traffic #fines.