റിയാദ്: (gcc.truevisionnews.com) ബുറൈദയിലെ ഈന്തപ്പഴ കാർണിവലിന്റെ ആദ്യ ആഴ്‌ചയിൽ തന്നെ കച്ചവടം പൊടിപൊടിച്ച് ഏകദേശം 28 ദശലക്ഷം റിയാൽ വിൽപനയുണ്ടായി.
മുൻ വർഷത്തെ അപേക്ഷിച്ച് 5% വർധനവാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും അവേശത്തോടെ എത്തിച്ചേർന്ന സന്ദർശകരുടെ എണ്ണം ഇതിനോടകം 80000 കഴിഞ്ഞു.
ഓഗസ്റ്റ് 2 മുതൽ 8 വരെയുള്ള കാലയളവിലെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് കാർണിവലിൽ ഒരു ദശലക്ഷത്തിലധികം പെട്ടികളിലായി 3500 ടണ്ണിലേറെ ഈന്തപ്പഴമാണ് എത്തിച്ചേർന്നത്.
രാജ്യത്തിന്റെയും ഗൾഫ് രാജ്യങ്ങളുടെയും തലത്തിൽ ഖാസിം ഈന്തപ്പഴത്തിന്റെ ഗുണനിലവാരം, നവീകരണം, വിപണനം എന്നിവയിൽ കാർണിവൽ ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടെന്ന് ഈ കണക്കുകൾ സ്ഥിരീകരിക്കുന്നതായി ബുറൈദ ഡേറ്റ്സ് കാർണിവൽ ഉന്നത സമിതി സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ-നഖീദാൻ സ്ഥിരീകരിച്ചു.
ഡേറ്റ് സിറ്റി സ്‌ക്വയറുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈന്തപ്പഴങ്ങൾ ഉയർന്ന നിലവാരമുള്ളതും വാങ്ങുന്നവരുടെ ഇഷ്ടം നിറവേറ്റുന്നതുമാണെന്ന് അദ്ദേഹം വിശദീകരിച്ചു, സുക്കാരി ഈന്തപ്പഴം വാങ്ങാനെത്തുന്നവർ മുൻഗണന നൽക്കുന്നതായും സൂചിപ്പിക്കുന്നു, അതേസമയം മറ്റ് ഈന്തപ്പഴങ്ങളുടെ ഏകദേശം 50 തരത്തിൽ നിരവധിയും വ്യത്യസ്തവുമായതും ഇവിടെ ലഭിക്കുന്നുണ്ട്.
ഖാസിം ഈന്തപ്പഴം ഗുണമേന്മയ്ക്കും വ്യതിരിക്തതയ്ക്കും വേണ്ടി തിരഞ്ഞെടുത്തതിനാൽ, വേനലവധിക്കാലം മുതലെടുത്ത് തങ്ങളുടെ ഈന്തപ്പഴങ്ങൾ ആവശ്യങ്ങൾക്കായി സ്റ്റോക്ക് ചെയ്യുന്നതിനാൽ, വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അൽ നഖീദാൻ വിശദീകരിച്ചു.
ബുറൈദ ഈന്തപ്പഴ കാർണിവൽ ഒരു വാണിജ്യവിപണന മേള എന്നതിലുപരിയായി സമൂഹത്തിനുളളിൽ ഒത്തുചേരാനും ബന്ധം സ്ഥാപിക്കാനുമുള്ള അവസരമായാണ് കരുതുന്നത്.
ഇതിലൂടെ ഉൽപാദകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ സൗദി അറേബ്യയുടെ കാർഷിക പാരമ്പര്യത്തിനെ പങ്കിട്ട അഭിമാനബോധം വളർത്തുകയും ചെയ്യുന്നു.
ഈന്തപ്പഴ കൃഷിയിലും ഉൽപ്പാദനത്തിലും സൗദിഅറേബ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദി കൂടിയാണ് കാർണിവൽ.
ഈന്തപ്പഴ കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളും കേന്ദ്രീകരിച്ച് സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും ഇവിടെ നടത്തപ്പെടുന്നു.
ഈന്തപ്പഴ കൃഷി, ശാസ്ത്രീയ ഗവേഷണം, വികസനം എന്നിവയിൽ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും ഈന്തപ്പഴ കൃഷിയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ അവതരണത്തിനും ഗുണനിലവാരവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള ഇടവുമാണ് കാർണിവൽ.
കൂടാതെ കർഷകരും ഈന്തപ്പഴ വ്യവസായത്തിൽ താൽപ്പര്യമുള്ള ആളുകളും തമ്മിലുള്ള അറിവും അനുഭവവും പരിചയ സമ്പത്തുമൊക്കെ കാർഷിക വിജ്ഞാനവും കൈമാറ്റം ചെയ്യുന്നുമുണ്ട്.
#Buraydah #DatesCarnival #Gets #Huge #Reception #Sales #million #Rials #firstweek