---
title: "#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#native #perinthalmanna #died #heart #attack #riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227682/native-perinthalmanna-died-heart-attack-riyadh"
published_at: "2024-08-12T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9dbeaa4364_riyad.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ​ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു.

## Article Content

**റിയാദ്: **ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ​ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു.

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടിൽ വീട്ടിൽ ഉമർ (64) ആണ്​ ആസ്​റ്റർ സനദ് ആശുപത്രിയിൽ വെച്ച്​ ഹൃദയാഘാതം മൂലം മരിച്ചത്​.

ചെറിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

വിവരം അറിഞ്ഞ് നാട്ടിൽനിന്നും ഭാര്യയും ഏകമകളും ഞായറാഴ്​ച രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനത്തിൽ റിയാദിലെത്തി. അതിനു​ശേഷമാണ് അവർ​ മരണവിവരം അറിയുന്നത്​. ഞായറാഴ്​ച രാത്രി 10.42നാണ്​ മരിച്ചത്​.

അപ്പോൾ കുടുംബം റിയാദ്​ എയർപ്പോർട്ടിൽ എത്തിയതേയുണ്ടായിരുന്നുള്ളൂ. 34 വർഷമായി റിയാദിൽ പ്രവാസിയായ ഉമർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

പിതാവ്: മൊയ്തീൻ കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: ഹലീമ, മകൾ: നദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ അസ്‌ക്കർ അലിക്ക്​ സഹായമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ഷെബീർ കളത്തിൽ, ബുഷീർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227682/native-perinthalmanna-died-heart-attack-riyadh)