#AkashaAir | കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് 'ആകാശ എയറിൽ' പറക്കാം; പുതിയ സർവീസ് നാളെ മുതൽ

#AkashaAir | കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് 'ആകാശ എയറിൽ' പറക്കാം; പുതിയ സർവീസ് നാളെ മുതൽ
Aug 22, 2024 05:31 PM | By VIPIN P V

കുവൈറ്റ്: (gcc.truevisionnews.com) കുവൈറ്റിൽ നിന്ന് മുംബൈയിലേക്ക് സർവീസുമായി ആകാശ എയർ. ഇതിനായുള്ള അഭ്യർത്ഥന കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകരിച്ചു.

നാളെ മുതലാണ് ആകാശ എയർ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുക. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുംബൈ വിമാനത്താവളത്തിലേക്കാണ് ആകാശ എയർ സർവീസ് നടത്തുക.

പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന രീതിയിൽ ആഴ്‌ചയിൽ ഏഴ് സർവീസുകളാണ് ഉണ്ടാവുക.

കുവൈറ്റിന് പുറത്തേക്ക് സർവീസ് വർധിപ്പിക്കാൻ ഡിജിസിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായാണ് ആകാശ എയറിൻ്റെ ഈ പുതിയ ഓപ്പറേഷന് അനുമതി നൽകിയതെന്ന് ഡിജിസിഎയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റെയ്‌ദ് അൽ താഹർ കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.

നിലവിൽ, കുവൈറ്റിനും മുംബൈയ്ക്കുമിടയിൽ മാത്രമായിരിക്കും സർവീസുണ്ടാവുക. താമസിയാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സേവനങ്ങൾ വിപുലീകരിക്കാൻ എയർലൈന് പദ്ധതിയുണ്ടെന്നാണ് വിവരം.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആകാശയുടെ പ്രവർത്തനങ്ങൾ കുവൈറ്റിനും ഇന്ത്യക്കുമിടയിൽ വർധിച്ചുവരുന്ന ഫ്ലൈറ്റുകളുടെ ആവശ്യകത നിറവേറ്റുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് അൽ-താഹർ പറഞ്ഞു.

ഈ വികസനം കുവൈറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുകയും രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

#Kuwait #India #AkashaAir #New #service #tomorrow

Next TV

Related Stories
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

Sep 17, 2024 08:45 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:...

Read More >>
#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

Sep 17, 2024 08:39 PM

#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ...

Read More >>
#Arrest | സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 22,373 വിദേശികൾ അറസ്റ്റിൽ

Sep 17, 2024 08:03 PM

#Arrest | സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 22,373 വിദേശികൾ അറസ്റ്റിൽ

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ....

Read More >>
#Accident | സൈക്കിളില്‍ വാഹനമിടിച്ച് യുഎഇയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

Sep 17, 2024 07:50 PM

#Accident | സൈക്കിളില്‍ വാഹനമിടിച്ച് യുഎഇയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഫുജൈറ പൊലീസ്...

Read More >>
#death | കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

Sep 17, 2024 07:15 PM

#death | കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

യുഎഇയിലെ അറിയപ്പെടുന്ന ഗായികയായ ഹര്‍ഷ ചന്ദ്രന്റെ...

Read More >>
#arrest | ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

Sep 17, 2024 04:59 PM

#arrest | ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

അനുവദനീയമല്ലാത്ത ദന്തൽ ഇംപ്ലാൻറ്റുകൾ നടത്തിയതാണ് നിയമലംഘനമായി...

Read More >>
Top Stories










News Roundup