#arrest | ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

#arrest | ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ
Sep 17, 2024 04:59 PM | By Jain Rosviya

തബൂക്ക് :(gcc.truevisionnews.com)അനുവദിച്ചിരിക്കുന്ന ലൈസൻസ് പരിധിയിൽ നിന്നും വ്യതിചലിച്ചുള്ള ചികിത്സ നടത്തിയ ദന്തഡോക്ടർ അറസ്റ്റിൽ.

തബൂക്കിൽ ജനറൽ ദന്തരോഗവിദഗ്ധനായി ജോലി ചെയ്ത വിദേശ പൗരനായ ഡോക്ടറെയാണ് ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ദന്തചികിത്സ നടത്തിയതിന് ആരോഗ്യ മന്ത്രാലയം അറസ്റ്റ് ചെയ്തത്.

ഹെൽത്ത് പ്രഫഷൻസ് പ്രാക്ടീസ് സിസ്റ്റത്തിന്റെ ആർട്ടിക്കിൾ 28 അടിസ്ഥാനമാക്കി നിയമസംവിധാന പ്രകാരം ഓരോ വിഭാഗത്തിലെയും ആരോഗ്യ വിദഗ്ദർക്കും അനുവദിച്ചിരിക്കുന്ന ലൈസൻസ് പ്രകാരമുള്ള ചികിത്സ മാത്രമേ നടത്താൻ പാടുള്ളു.

ലൈസൻസിൽ നിന്നും വ്യതിചലിച്ച് ചികിത്സ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് നിയമം അനുസരിച്ച് ക്രിമിനൽ ശിക്ഷയും പിഴയും ചുമത്തും.

പിടികൂടപ്പെട്ട ഡോക്ടർ ഒരു സ്വകാര്യ മെഡിക്കൽ കേന്ദ്രത്തിൽ ജനറൽ ഡെന്റിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു. അദ്ദേഹത്തിന് അനുവദനീയമല്ലാത്ത ദന്തൽ ഇംപ്ലാൻറ്റുകൾ നടത്തിയതാണ് നിയമലംഘനമായി മാറിയത്.

ഇതുമൂലം അദ്ദേഹത്തിനുണ്ടായിരുന്ന സ്പെഷ്യലൈസേഷന്റെയും ക്ലിനിക്കൽ അവകാശങ്ങളുടെയും പരിധിയാണ് ലംഘിച്ചതെന്നും കണ്ടെത്തിയതോടെയാണ് ശിക്ഷിക്കപ്പെട്ടത്.

#Violation #treatment #standards #Dentist #arrested #SaudiArabia

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.