#AkashaAir | കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് 'ആകാശ എയറിൽ' പറക്കാം; പുതിയ സർവീസ് നാളെ മുതൽ

#AkashaAir | കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് 'ആകാശ എയറിൽ' പറക്കാം; പുതിയ സർവീസ് നാളെ മുതൽ
Aug 22, 2024 05:31 PM | By VIPIN P V

കുവൈറ്റ്: (gcc.truevisionnews.com) കുവൈറ്റിൽ നിന്ന് മുംബൈയിലേക്ക് സർവീസുമായി ആകാശ എയർ. ഇതിനായുള്ള അഭ്യർത്ഥന കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകരിച്ചു.

നാളെ മുതലാണ് ആകാശ എയർ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുക. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുംബൈ വിമാനത്താവളത്തിലേക്കാണ് ആകാശ എയർ സർവീസ് നടത്തുക.

പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന രീതിയിൽ ആഴ്‌ചയിൽ ഏഴ് സർവീസുകളാണ് ഉണ്ടാവുക.

കുവൈറ്റിന് പുറത്തേക്ക് സർവീസ് വർധിപ്പിക്കാൻ ഡിജിസിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായാണ് ആകാശ എയറിൻ്റെ ഈ പുതിയ ഓപ്പറേഷന് അനുമതി നൽകിയതെന്ന് ഡിജിസിഎയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റെയ്‌ദ് അൽ താഹർ കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.

നിലവിൽ, കുവൈറ്റിനും മുംബൈയ്ക്കുമിടയിൽ മാത്രമായിരിക്കും സർവീസുണ്ടാവുക. താമസിയാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സേവനങ്ങൾ വിപുലീകരിക്കാൻ എയർലൈന് പദ്ധതിയുണ്ടെന്നാണ് വിവരം.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആകാശയുടെ പ്രവർത്തനങ്ങൾ കുവൈറ്റിനും ഇന്ത്യക്കുമിടയിൽ വർധിച്ചുവരുന്ന ഫ്ലൈറ്റുകളുടെ ആവശ്യകത നിറവേറ്റുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് അൽ-താഹർ പറഞ്ഞു.

ഈ വികസനം കുവൈറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുകയും രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

#Kuwait #India #AkashaAir #New #service #tomorrow

Next TV

Related Stories
#missing | മലയാളി വിദ്യാർത്ഥിയെ ദുബായിൽ കാണാനില്ലെന്ന് പരാതി

Sep 12, 2024 09:16 PM

#missing | മലയാളി വിദ്യാർത്ഥിയെ ദുബായിൽ കാണാനില്ലെന്ന് പരാതി

മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് അനസ് ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അബ്ദുല്‍ മാലിക് പോകാന്‍ സാധ്യതയുള്ള...

Read More >>
#Visa | വിസയും പാസ്പോർട്ടുമില്ല; നാടണയാൻ സഹായം തേടി സു​കേ​ശ​ൻ; ഓമനിലെത്തിയിട്ട് 34 വ​ർ​ഷം

Sep 12, 2024 09:07 PM

#Visa | വിസയും പാസ്പോർട്ടുമില്ല; നാടണയാൻ സഹായം തേടി സു​കേ​ശ​ൻ; ഓമനിലെത്തിയിട്ട് 34 വ​ർ​ഷം

ഇ​ദ്ദേ​ഹ​മാ​ണ് വി​ഷ​യം റൂ​വി കെ.​എം.​സി.​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​യ ലേ​ക​ന്റെ മാ​താ​പി​താ​ക്ക​ളും...

Read More >>
#SitaramYachuri | സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ നവകേരള

Sep 12, 2024 07:46 PM

#SitaramYachuri | സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ നവകേരള

രാജ്യത്തെ മുഖ്യധാരാ ജനാധിപത്യ - മതേതര പ്രസ്ഥാനങ്ങളെ ഇടതുപക്ഷ കക്ഷികളുമായ് കണ്ണി ചേർക്കുന്നതിൽ യച്ചൂരി നിർവ്വഹിച്ച നേതൃപരമായ പങ്ക്...

Read More >>
#arrest | പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Sep 12, 2024 02:34 PM

#arrest | പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

ഇവര്‍ അടിപിടിയുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

Read More >>
death | ഹൃദയാഘാതം; അന്തരിച്ച സാമൂഹിക പ്രവർത്തകൻ കോമു ഹാജിയുടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

Sep 12, 2024 02:29 PM

death | ഹൃദയാഘാതം; അന്തരിച്ച സാമൂഹിക പ്രവർത്തകൻ കോമു ഹാജിയുടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

മ​ർ​ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഖാ​സി​മു​ൽ ഖാ​സി​മി, നാ​ട്ടി​ൽ നി​ന്നെ​ത്തി​യ സ​ഹോ​ദ​ര​ൻ ഷാ​ഫി, വി​വി​ധ രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ...

Read More >>
#MidDayBreak | ചൂട് കുറയുന്നില്ല; ഉച്ചവിശ്രമം ഈ മാസം മുഴുവൻ തുടരും

Sep 12, 2024 10:42 AM

#MidDayBreak | ചൂട് കുറയുന്നില്ല; ഉച്ചവിശ്രമം ഈ മാസം മുഴുവൻ തുടരും

നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുത്തിരുന്നു. 20ാം വർഷമാണ് യുഎഇ ഉച്ചവിശ്രമ പദ്ധതി...

Read More >>
Top Stories

News Roundup