ദുബായ്: (gcc.truevisionnews.com) സ്വർണവില രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 24 കാരറ്റ് ഗ്രാമിന് 305.75 ദിർഹം എന്ന പുതിയ ഉയരത്തിൽ എത്തി.
ഇന്നലെ 3 ദിർഹമാണ് ഗ്രാമിന് വർധിച്ചത്. 22 കാരറ്റിന് 283.25 ദിർഹം, 21 കാരറ്റിന് 274 ദിർഹം 18 കാരറ്റിന് 235 ദിർഹം എന്നിങ്ങനെയാണ് വില.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.86% ശതമാനത്തിന്റെ വർധനയുണ്ടായി.
അമേരിക്കൻ വിപണിയിൽ മാന്ദ്യത്തിന്റെ വേഗം കുറഞ്ഞതോടെ ഫെഡറൽ റിസർവ് പലിശയുടെ കാര്യത്തിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നില്ല.
ഇത് സ്വർണത്തിനു നേട്ടമായി. പുതിയ സാഹചര്യം സ്വർണ വിപണിക്ക് അനുകൂലമാണ്.
#Goldprice #record #high # increase #three #dirhams