#foodsafetyregulations | ഭക്ഷ്യ സുരക്ഷ കർശന നടപടിയുമായി സൗദി; ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്താൻ നീക്കം

#foodsafetyregulations | ഭക്ഷ്യ സുരക്ഷ കർശന നടപടിയുമായി സൗദി; ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്താൻ നീക്കം
Sep 1, 2024 07:17 PM | By Jain Rosviya

റിയാദ്:(gcc.truevisionnews.com)ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കർശന നടപടികൾക്ക് നീക്കവുമായി സൗദി അറേബ്യ.

ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആണ് ഈ നടപടിക്ക് നേതൃത്വം നൽകുന്നത്.

കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്നത്, മായം ചേർത്ത ഭക്ഷണങ്ങൾ വിൽക്കുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വൻതോതിലുള്ള പിഴ ചുമത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്താനുള്ള നിർദ്ദേശം പുതിയ നിയമത്തിലുണ്ട്. ഈ നടപടിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും, കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിറ്റഴിക്കുന്നത് തടയുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

സെപ്റ്റംബർ 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കും. പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനായുള്ള സർവേ ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.

ലംഘനങ്ങളുടെ തരംതിരിച്ചുള്ള പട്ടികയും പിഴകളും സർവേയുടെ ഭാഗമായി ലഭിക്കുന്ന നിർദേശം അനുസരിച്ച് പരിഷ്കരിക്കും.

സ്ഥാപനത്തിന്റെ വലുപ്പം അനുസരിച്ച് പിഴത്തുകയിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന്, വലിയ സ്ഥാപനങ്ങൾക്ക് കൂടുതൽ പിഴയും ചെറുകിട സ്ഥാപനങ്ങൾക്ക് കുറഞ്ഞ പിഴയുമാണ് ചുമത്തുക.

കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്ന ഹൈപ്പർമാർക്കറ്റുകൾക്ക് 20,000 റിയാലും, ചെറുകിട ഗ്രോസറികൾക്ക് 12,000 റിയാലും പിഴ ചുമത്തും.

ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലുള്ള പരസ്യം നൽകുന്നതിനും വലിയ തോതിൽ പിഴ ചുമത്തും.

സെപ്റ്റംബർ 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും.

#Saudi #strict #food #safety #measures #Moved #impose #fine #up #one #million #Riyals

Next TV

Related Stories
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
Top Stories










News Roundup






Entertainment News