#summerkit | തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവർക്ക് സമ്മർ കിറ്റ് സമ്മാനിച്ച് ക്വിഖ്

#summerkit | തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവർക്ക് സമ്മർ കിറ്റ് സമ്മാനിച്ച് ക്വിഖ്
Sep 2, 2024 06:42 PM | By ADITHYA. NP

ദോഹ :(gcc.truevisionnews.com) ഖത്തറിൽ കൊടും ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവർക്ക് കേരള വുമൺസ് ഇനീഷിയേറ്റിവ് ഖത്തർ (ക്വിഖ്) സമ്മർ കിറ്റുകൾ വിതരണം ചെയ്തു.

ദോഹയിലെ നിർമാണ തൊഴിലാളികൾ, കാർ ക്ലീനർമാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾക്ക് ജ്യൂസ്, പഴങ്ങൾ, സാൻഡ്‌വിച്ച്‌ എന്നിവ അടങ്ങിയ 1250-ലധികം കിറ്റുകളാണ് വിതരണം ചെയ്തത്.

ഏഴാം വർഷമാണ് ക്വിഖ് ഇത്തരത്തിൽ സമ്മർ കിറ്റ് വിതരണം നടത്തുന്നത്. കുട്ടികളടങ്ങിയ സംഘം തൊഴിലാളികളെ സന്ദർശിക്കുമ്പോൾ അവർ കാണിക്കുന്ന സന്തോഷവും സംതൃപ്തിയും ക്വിഖിനെ വർഷം തോറും കൂടുതൽ കിറ്റുകൾ വിതരണം ചെയ്യാൻ പ്രചോദിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.

നൂറ് കിറ്റിൽ നിന്ന് 1250 കിറ്റുകളിലെത്തിനിൽക്കുന്നത് ഏവരുടെയും സഹായസഹകരണങ്ങൾ കൂടി കൊണ്ടാണെന്ന് ക്വിഖ് പ്രസിഡന്‍റ് അഞ്ചു മേനോൻ വ്യക്തമാക്കി.

ഐ. സി. സി പ്രസിഡന്‍റ് മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ എന്നിവർ ചേർന്ന് പരിപാടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ ഐ സി ബി എഫ് മുൻ പ്രസിഡന്‍റ് പി. എൻ. ബാബുരാജൻ, ഐ.സി.സി വൈസ് പ്രസിഡന്‍റ് സുബ്രഹ്മണ്യ ഹെബ്ബഗളു, ഐ സി ബി എഫ് വൈസ് പ്രസിഡന്‍റ് ദീപക് ഷെട്ടി, ഐ. സി. സി ജനറൽ സെക്രട്ടറി മോഹൻകുമാർ,

ഐ സി ബി എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗവും ക്വിഖ് പേട്രണുമായ സറീന അഹദ്, ക്വിഖ് മുൻ പ്രസിഡന്‍റ് ബിനി വിനോദ്, ഉപദേശകസമിതി അംഗം ലിജി രതീഷ് എന്നിവർ പങ്കെടുത്തു.

വെൽഫയർ സെക്രട്ടറി ലീന ഒല്ലഞ്ചേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംന ആസാദ്, ഫസീല അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിൽ കിറ്റ് സമാഹാരം നടന്നു.

ജനറൽ സെക്രട്ടറി ആശ ചുങ്കത്ത്, ട്രഷറർ ലസിത ഗിരീഷ്, ജോയിന്‍റ് സെക്രട്ടറി ഷഹിന ഷംനാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അർഷ, സുമയ്യ, നിഷ, സാബിറ, ഷെറിൻ എന്നിവരും കുട്ടികളും വൊളർന്‍റിയർമാരും

#Quiq #presents #summer #kit #outdoor #workers

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall