കുവൈത്ത് സിറ്റി: (gcc.truevisionnews.com) അഗ്നിസുരക്ഷാ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി ജനറൽ ഫയർ ഫോഴ്സ് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
56 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. സ്ഥാപനങ്ങളിൽ വസ്തുക്കൾ ക്രമരഹിതമായി കൂട്ടിയിടൽ, ഗോവണികളിലും വരാന്തയിലും സൂക്ഷിക്കൽ, എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ അശ്രദ്ധയോടെ സൂക്ഷിക്കൽ തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്തി.
ഇവ തീപിടിത്തത്തിനും പടരാനും സാഹചര്യമൊരുക്കും. രാജ്യത്ത് ഈ വർഷം അപാർട്ട്മെന്റുകളിലും സ്ഥാപനങ്ങളുലും നിരവധി തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തുടർന്ന് ഫയർ ഫോഴ്സ് ശക്തമായ പരിശോധനകൾ നടത്തിവരുകയാണ്.
#Violation #fire #safetyrules #establishments #closed