#datepalm | ഈ​ത്ത​പ്പ​ഴ സം​സ്​​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ന​മൊ​രു​ക്കി മ​ന്ത്രാ​ല​യം

#datepalm | ഈ​ത്ത​പ്പ​ഴ സം​സ്​​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ന​മൊ​രു​ക്കി മ​ന്ത്രാ​ല​യം
Sep 6, 2024 01:33 PM | By VIPIN P V

ദോ​ഹ: (gcc.truevisionnews.com) ഈ​ത്ത​പ്പ​ഴ കൃ​ഷി​യി​ൽ വി​ള​വെ​ടു​പ്പു​കാ​ല​മാ​യ​തോ​ടെ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ർ​ഷി​ക ഗ​വേ​ഷ​ണ വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ റൗ​ദ​ത്ത്​ അ​ൽ ഫ​റാ​സ്​ റി​സ​ർ​ച്​ സ്​​റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

വി​ള​വെ​ടു​ത്ത ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സം​സ്​​ക​രി​ച്ചെ​ടു​ക്കു​ന്ന ഡ്രൈ​യി​ങ്​ റൂ​മു​ക​ളി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും വി​ദ​ഗ്​​ധ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഈ​ത്ത​പ്പ​ഴ സം​സ്ക​ര​ണം പ​രി​ശോ​ധി​ക്കു​ന്ന സം​ഘം വി​വി​ധ ഫാ​മു​ക​ളു​ടെ ഉ​ട​മ​ക​ളും അ​വ​രു​ടെ കാ​ർ​ഷി​ക ഉ​പ​ദേ​ശ​ക​രും എ​ൻ​ജി​നീ​യ​ർ​മാ​രും സ്വ​കാ​ര്യ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും ഈ​ത്ത​പ്പ​ഴ ക​ർ​ഷ​ക​രു​മെ​ല്ലാം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പ്ലാ​ന്‍റ്​ റി​സ​ർ​ച്​ സെ​ക്ഷ​ൻ മേ​ധാ​വി സു​വൈ​ദ്​ അ​ൽ മാ​ലി​കി പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു.

വി​ള​വെ​ടു​പ്പി​ന്​ മു​മ്പും വി​ള​വെ​ടു​പ്പ്​ കാ​ല​ത്തും ശേ​ഷ​വു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ർ​ഷി​ക ഗ​വേ​ഷ​ണ വി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ അ​മ​ർ ഫ​യാ​ദ്​ അ​ൽ ​ഖി​ഹൈ​സ്​ വി​ശ​ദീ​ക​രി​ച്ചു.

2006 മു​ത​ലു​ള്ള ഡ്രൈ​യി​ങ്​ റൂം ​പ്ര​വ​ർ​ത്ത​ന​വും ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ത്ത്​ സം​സ്​​ക​രി​ക്കു​ന്ന രീ​തി​ക​ളും വി​വ​രി​ച്ചു ന​ൽ​കി.

പോ​ളി​കാ​ർ​ബ​ണേ​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ മൂ​ടി​യ ഡ്രൈ​യി​ങ്​ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ചാ​ണ്​ അ​ത്യാ​ധു​നി​ക രീ​തി​യി​ൽ ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ സം​സ്​​ക​രി​ക്കു​ന്ന​ത്.

#Ministry #visit #datepalm #processing #centers #Yum

Next TV

Related Stories
സൗദിയിൽ ശക്തമായ പൊടിക്കാറ്റ്;​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം

Apr 11, 2025 03:48 PM

സൗദിയിൽ ശക്തമായ പൊടിക്കാറ്റ്;​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ ആകാശത്ത് ഉയർന്ന മർദം നിലനിൽക്കുമെന്നും ഏപ്രിൽ 20 വരെ കാലാവസ്ഥ അൽപം അസ്ഥിരമായിരിക്കുമെന്നും കേന്ദ്രം...

Read More >>
റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

Apr 11, 2025 02:46 PM

റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

മരണത്തിലേക്ക് നയിച്ച ആക്രമണത്തിന് ഹൈ ക്രിമിനൽ കോടതി ഡ്രൈവറെ കുറ്റക്കാരനാണെന്ന്...

Read More >>
മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

Apr 11, 2025 10:14 AM

മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ആർ‌എസ്‌വി വാക്സീൻ എടുക്കുന്നത് കുറഞ്ഞത് രണ്ട് വർഷത്തേക്ക് സംരക്ഷണം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC)...

Read More >>
മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

Apr 11, 2025 09:08 AM

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ...

Read More >>
മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

Apr 11, 2025 09:04 AM

മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ...

Read More >>
Top Stories

News Roundup