#amnesty | വാടക കുടിശികക്കാർക്ക് ആശ്വസിക്കാം; ഇളവിനുള്ള അപേക്ഷകളെല്ലാം അംഗീകരിച്ചാൽ പൊതുമാപ്പ്

#amnesty | വാടക കുടിശികക്കാർക്ക് ആശ്വസിക്കാം; ഇളവിനുള്ള അപേക്ഷകളെല്ലാം അംഗീകരിച്ചാൽ പൊതുമാപ്പ്
Sep 13, 2024 12:06 PM | By ADITHYA. NP

അബുദാബി: (gcc.truevisionnews.com) യുഎഇയിൽ വാടക കുടിശിക ഉൾപ്പെടെ ചെക്ക് കേസിൽപ്പെട്ട് നിയമലംഘകരായി കഴിയുന്നവർക്കു പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അവസരമുണ്ടെന്ന് നിയമവിദഗ്ധർ.

ആദ്യം കേസ് നിലവിലുള്ള പ്രദേശത്തെ എക്സിക്യൂഷൻ കോടതിയിൽ ഇളവു തേടി അപേക്ഷ നൽകണം. കേസിന്റെ ഗൗരവം അനുസരിച്ച് യാത്രാ, ഇമിഗ്രേഷൻ വിലക്ക്, ബാങ്ക് അക്കൗണ്ട്/സ്വത്ത് മരവിപ്പിക്കൽ തുടങ്ങിയ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടാം.

ചില പ്രത്യേക കേസുകളിൽ അറസ്റ്റ് വാറന്റും ഉണ്ടായേക്കാം.ഇതിൽ യാത്രാവിലക്ക് ഒഴികെയുള്ളവ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് മീര അലി അൽ ജല്ലാഫ് ലോയേഴ്സ് ആൻഡ് ലീഗൽ കൺസൽ‌റ്റൻസിലെ അഡ്വ. അൻസാരി സൈനുദ്ദീൻ പറഞ്ഞു.

തിരിച്ചടയ്ക്കാനുള്ള മൊത്തം തുക തവണകളായി നൽകുന്നതിന് അപേക്ഷ നൽകാം. അപേക്ഷ അംഗീകരിച്ചാൽ കോടതി നിശ്ചയിക്കുന്ന തുകയുടെ ആദ്യഗഡു ഉടൻ കെട്ടിവച്ചാൽ എമിഗ്രേഷൻ വിലക്ക്, വാഹനം, ബാങ്ക് അക്കൗണ്ട്, സ്വത്ത് വകകൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാനായി അപേക്ഷ നൽകാം.

ഇതും അംഗീകരിച്ചാൽ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി വീസ പുതുക്കാനും മറ്റു ജോലിയിലേക്കു മാറാനും അവസരം ലഭിക്കും.

താമസം നിയമവിധേയമായാൽ യുഎഇയിൽ ഉള്ള മറ്റേതെങ്കിലും ഒരാളുടെ പാസ്പോർട്ട് കോടതിയിൽ കെട്ടിവച്ച് താൽക്കാലികമായി നാട്ടിലേക്കു പോകാനും സാധിക്കും.

കോടതി തീരുമാനപ്രകാരം കൃത്യമായി കുടിശിക അടച്ചുതീർത്തില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ എല്ലാ ശിക്ഷകളും പുനഃസ്ഥാപിക്കുമെന്നും അഡ്വ. അൻസാരി പറഞ്ഞു.

#Renters #can #take #comfort #Amnesty #applications #exemption #accepted

Next TV

Related Stories
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

Apr 22, 2025 12:07 PM

ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ...

Read More >>
സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

Apr 22, 2025 11:34 AM

സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

ഇലക്ട്രിക് തകരാർ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം...

Read More >>
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
Top Stories