അജ്മാൻ:(gcc.truevisionnews.com) റസിഡൻസി നിയമം ലംഘിച്ച പ്രവാസികളെ സഹായിക്കാനായി അജ്മാൻ ആസ്ഥാനമായുള്ള പ്രാദേശിക ചാരിറ്റി സംഘടന 30 ലക്ഷം ദിർഹത്തിന്‍റെ ഒരു സംരംഭം ആരംഭിച്ചു.
ഈ സംരംഭത്തിലൂടെ, ഇവർക്ക് റസിഡൻസി വീസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായം ലഭിക്കും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുടെ നേതൃത്വത്തിലുള്ള ഒരു ക്യാംപെയ്നിന്‍റെ ഭാഗമായാണ് ഇന്‍റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ (ഐസിഒ) ഈ ‘കറക് ഷൻ ഓഫ് ദ് സ്റ്റാറ്റസ് ഓഫ് വയലേറ്റേഴ്സ്’ എന്ന പദ്ധതി ആരംഭിച്ചത്.
പ്രത്യേകിച്ചും ഇന്ത്യക്കാരായ നിരവധി പ്രവാസികൾക്ക് ഈ സംരംഭം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
സെപ്റ്റംബർ 1-ന് ആരംഭിച്ച് ഒക്ടോബർ 30 വരെ നീണ്ടുനിൽക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ നിരോധനമോ പിഴയോ എക്സിറ്റ് ഫീസോ ഇല്ലാതെ രാജ്യം വിടാനോ അനുവദിക്കുന്നുവെന്ന് ഐസിഒ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഖാജ പറഞ്ഞു.
ഈ സംരംഭത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ വ്യവസ്ഥകൾ പാലിക്കുന്ന 600 പേരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് ഐസിഒ നടപടി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Violation #Residency #Law #New #initiative #30 #dhlakh #help #expatriates